ന്യൂഡല്‍ഹി: മോദി സർക്കാറിന്‍റെ അവസാന ബജറ്റിൽ പ്രതിരോധമേഖലക്ക് ചരിത്രത്തിലാദ്യമായി മൂന്ന് ലക്ഷം കോടി നീക്കിവെച്ചു. സൈന്യത്തിൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി പീയുഷ് ഗോയൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ഇതുവരെ 35000 കോടി വിതരണം ചെയ്തു. 40 വര്‍ഷത്തോളമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നിലച്ചിരിക്കുകയായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത് വിജയകരമായി നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
2.95 ലക്ഷം കോടി രൂപയായിരുന്നു 2018ലെ ബജറ്റിൽ പ്രതിരോധ വിഹിതം. 2017ൽ ഇത് 2.74 ലക്ഷം കോടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.