ന്യൂഡൽഹി: ലോകത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ പത്തുപേരിൽ ഒരാൾ ഇന്ത്യയിൽ. 99,773 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിൽ പത്തുശതമാനവും ഇന്ത്യയിലാണ്. സെപ്റ്റംബറിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയർന്നിരുന്നു. ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ പ്രതിദിനം റിപ്പോർട്ട് െചയ്യുന്ന മരണം 15 മുതൽ 25 ശതമാനം വരെയായി ഉയർന്നു.
ആഗോളതലത്തിൽ പ്രതിദിനം 4,000 മുതൽ 6,000 വരെ കോവിഡ് മരണമാണ് റിപ്പോർട്ട് െചയ്യുന്നത്. ഇന്ത്യയിൽ ഇത് ആയിരത്തിലധികവും. ഇന്ത്യയിൽ മരണനിരക്ക് സെപ്റ്റംബറിൽ 1.56 ശതമാനമാണ്. ഇന്ത്യയിൽ 63,94,069 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 81,484 പേർക്കാണ് വ്യാഴാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 1095 മരണവും വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയേക്കാൾ കൂടുതൽ മരണം റിപ്പോർട്ട് െചയ്യുന്ന രാജ്യം യു.എസ് ആണ്. രോഗബാധിതരുടെ എണ്ണത്തിലും യു.എസാണ് മുമ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.