ന്യൂയോർക്: പസഫിക് ദ്വീപ് രാജ്യങ്ങൾക്ക് ഘട്ടംഘട്ടമായി 1065 കോടിയോളം രൂപയുടെ സാ മ്പത്തികസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോർക്കിൽ ഐക്യരാഷ്ട്ര പൊതുസഭയോടനുബന്ധിച്ച് നടന്ന ഇന്ത്യ-പസഫിക് ദ്വീപ് രാഷ്ട്ര നേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്.
ആദ്യഘട്ടത്തിൽ ഓരോ രാജ്യത്തിനും ഏഴു കോടി രൂപ വീതം നൽകും. ആകെ 85 കോടി രൂപയാണ് ഓരോ രാജ്യത്തിനും ലഭിക്കുക. ഫീജി, കിരിബാസ്, മാർഷൽ ഐലൻഡ്സ്, നഉൗറു, പാപ്വന്യൂഗിനി, സമോവ, സോളമൻ ഐലൻഡ്സ്, വന്വാതു, പലാവു തുടങ്ങിയവയാണ് സഹായം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.