നീരവ്​ മോദിയെ അറസ്​റ്റ്​ ചെയ്യാൻ ഹോ​േങ്കാങിനോട്​ ഇന്ത്യ ആവശ്യപ്പെട്ടു

ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പ്​ കേസിലെ പ്രതിയായ നീരവ്​ മോദിയെ അറസ്​റ്റ്​ ചെയ്യാൻ ഹോ​േങ്കാങ്​ ഭരണാധികാരികളോട്​ ഇന്ത്യ ആവശ്യപ്പെട്ടു. പി.എൻ.ബി ബാങ്കിൽ നിന്ന്​ വൻ തുക വായ്​പയെടുത്ത്​ രാജ്യംവിട്ട നീരവ്​ മോദി ഹോ​േങ്കാങ്ങിലുണ്ടെന്നാണ്​ അന്വേഷണ എജൻസികളുടെ വിശ്വാസം. ഇതി​​​െൻറ അടിസ്ഥാനത്തിലാണ്​ നീരവിനെ അറസ്​റ്റ്​ ചെയ്യാൻ അന്വേഷണ എജൻസികൾ ആവശ്യപ്പെട്ടത്​​.

നീരവ്​ മോദിയെ അറസ്​റ്റ്​ ​ചെയ്യാൻ ആവശ്യപ്പെട്ട വിവരം വിദേശകാര്യ സഹമന്ത്രി വി.കെ സിങ്​ ലോക്​സഭയെ അറിയിച്ചിട്ടുണ്ട്​. നീരവ്​ മോദിയും അമ്മാവൻ മെഹുൽ ചോക്​സിയും പി.എൻ.ബി ബാങ്ക്​ ഉൾപ്പെടെ വിവിധ ബാങ്കുകളിൽ നിന്ന്​ വായ്​പയെടുത്താണ്​ രാജ്യം വിട്ടത്​. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പ്​ കേസിൽ സി.ബി.​െഎ ഫെബ്രുവരിയിൽ അന്വേഷണം ആരംഭിച്ചിരുന്നു.

Tags:    
News Summary - India Asks Hong Kong to Arrest Nirav Modi in PNB Fraud Case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.