ഇന്ത്യ കുതിക്കുമെന്ന് ജനങ്ങൾ കരുതുന്നുവെന്ന് ‘ലോക്കൽ സർക്കിൾസ്’ സർവേ; തൊഴിലില്ലായ്മ വെല്ലുവിളി

ന്യൂഡൽഹി: അടുത്ത നാലുവർഷം അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ സ്വാധീനശക്തി ഉയരുമെങ്കിലും തൊഴിലില്ലായ്മയും പുതിയ ഉപജീവനമാർഗം സൃഷ്ടിക്കലും വെല്ലുവിളിയാകുമെന്ന് ജനങ്ങൾ കരുതുന്നതായി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘ലോക്കൽ സർക്കിൾസ്’ നടത്തിയ സർവേഫലം.

രാജ്യം 80ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ എന്താണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നറിയാനായിരുന്നു സർവേ. രാജ്യത്തെ 379 ജില്ലകളിൽനിന്നായി 92,000 പേർ പങ്കെടുത്ത സർവേയിൽ 77 ശതമാനം പേരും ഇന്ത്യയുടെ സ്വാധീനശക്തി വർധിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 14 ശതമാനം പേർ മാറ്റമില്ലാതെ നിലനിൽക്കുമെന്നാണ് പറഞ്ഞത്.

2027ഓടെ രാജ്യത്തെ ഭൂരിഭാഗം പേർക്കും സാമ്പത്തികാഭിവൃദ്ധിയും വളർച്ചയും ഉണ്ടാകുമെന്നാണ് 55 ശതമാനം പേർ കരുതുന്നത്. എന്നാൽ, വളരെ കുറച്ചുപേർക്ക് മാത്രമേ വളർച്ച പ്രതീക്ഷിക്കാവൂവെന്നാണ് 41 ശതമാനം പേരുടെ അഭിപ്രായം. വളരെ കുറച്ച് തൊഴിൽസാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാൻ മാത്രമേ സാധ്യതയുള്ളൂവെന്ന് 44 ശതമാനം പേർ കരുതുമ്പോൾ തൊഴിൽവിപണിയിൽ ഗണ്യമായ വളർച്ചയുണ്ടാകുമെന്നാണ് 33 ശതമാനം പേരുടെ പക്ഷം.

Tags:    
News Summary - India at 76: Indians optimistic country's clout will rise, but feel unemployment will be top challenge in next 4 years, says survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.