ന്യൂഡൽഹി: സുപ്രീംകോടതിയിലുണ്ടായ രൂക്ഷമായ വാദപ്രതിവാദത്തിൽ ആധാർ ഇന്ത്യയെ ഒരു കോൺസൻട്രേഷൻ ക്യാമ്പാക്കുകയാണെന്ന വാദത്തെ കേന്ദ്ര സർക്കാർ ചോദ്യം ചെയ്തു. അതേസമയം ആധാറിെൻറ ഭരണഘടനസാധുത ഒമ്പതംഗ ഭരണഘടന ബെഞ്ച് എന്നെന്നേക്കുമായി തീർപ്പ് കൽപിക്കെട്ട എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് ജെ. ചെലമേശ്വറിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെയാണ് ആധാറിനെ ചൊല്ലി രൂക്ഷമായ വാഗ്വാദം നടന്നത്. സർവാധിപത്യ ഭരണകൂടത്തെ കുറിച്ച് ജോർജ് ഒാർവെൽ എഴുതിയ പുസ്തകം ഒാർമിപ്പിച്ച ഹരജിക്കാരുടെ അഭിഭാഷകൻ ശ്യാം ദിവാൻ ഏതൊരാളും എന്തും ‘ബിഗ് ബ്രദർ സ്റ്റേറ്റ്’ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. കുട്ടികളോട് വിരലടയാളങ്ങൾ നൽകി ആധാർകാർഡ് എടുക്കാൻ പറഞ്ഞിരിക്കുന്നു. നമ്മളെല്ലാം ഭരണകൂടത്തിെൻറ കുടിയാന്മാരായിരിക്കുകയാണ്. ഇന്ത്യ ഒരു കോൺസൻട്രേഷൻ ക്യാമ്പായി മാറിക്കൊണ്ടിരിക്കുന്നു. ഇത് തെറ്റാണ്. ക്ഷേമപദ്ധതികൾക്കും ആധാർ വേണമെന്ന് പുതിയ വിജ്ഞാപനമിറക്കിയിരിക്കുന്നു. നിരീക്ഷകരായ ഭരണകൂടം നമുക്കുമേൽ ഇഴഞ്ഞുവരുകയാണ് എന്നും ദിവാൻ കൂട്ടിച്ചേർത്തു.
എന്നാൽ ഇൗ വാദത്തെ എതിർത്ത അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ഇന്ത്യ കോൺസൻട്രേഷൻ ക്യാമ്പ് ആകുകയാണെന്ന വാദം അതിശയോക്തിപരവും പാർലമെൻററി വിരുദ്ധവുമാണെന്ന് കുറ്റപ്പെടുത്തി. ആധാർ രാജ്യെത്ത 35 കോടി ജനങ്ങൾക്ക് പ്രയോജനപ്പെട്ടുവെന്ന് അവകാശപ്പെട്ടു. ആധാറിന് ശേഷം ആളുകൾക്ക് പണവും പ്രയോജനവും ലഭിക്കുന്നുണ്ട്. ഇന്ത്യയെ കോൺസൻട്രേഷൻ ക്യാമ്പ് എന്ന് വിളിച്ചാൽ തനിക്ക് യോജിക്കാനാവില്ലെന്നും വേണുഗോപാൽ പറഞ്ഞപ്പോൾ താൻ പ്രസ്താവന ആവർത്തിക്കുകയാണെന്ന് ദിവാൻ വ്യക്തമാക്കി. ഇത് അതിശയോക്തിപരമല്ല. ഇൗ വാക്കു കുറഞ്ഞുപോയെന്നും സർവാധിപത്യം എന്നാണുപയോഗിക്കേണ്ടതെന്നും ദിവാൻ തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.