ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ഇൻഡ്യ മുന്നണി യോഗത്തിൽ തൃണമൂൽ കോൺഗ്രസിൽനിന്ന് ആരും പങ്കെടുത്തില്ല. അസൗകര്യം അറിയിച്ചതുമില്ല. മുൻകാല നേതൃയോഗങ്ങളിൽ 26 പാർട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നെങ്കിൽ, ഇത്തവണ 17 പാർട്ടി പ്രതിനിധികളാണ് എത്തിയത്.
രാഹുൽ ഗാന്ധി, അധിർ രഞ്ജൻ ചൗധരി, പ്രമോദ് തിവാരി, കെ.സി. വേണുഗോപാൽ, ജയ്റാം രമേശ്, ഗൗരവ് ഗൊഗോയ്, നസീർ ഹുസൈൻ എന്നിവരാണ് കോൺഗ്രസിൽ നിന്നെത്തിയ പ്രമുഖർ. രാംഗോപാൽ യാദവ്, ജാവേദ് അലിഖാൻ -സമാജ്വാദി പാർട്ടി, ലാലൻ സിങ് -ജെ.ഡി.യു, ടി.ആർ. ബാലു തിരുച്ചി ശിവ -ഡി.എം.കെ, വന്ദന ചവാൻ -എൻ.സി.പി, രാഘവ് ഛദ്ദ -ആം ആദ്മി പാർട്ടി, ഇ.ടി. മുഹമ്മദ് ബഷീർ -മുസ്ലിം ലീഗ്, എളമരം കരീം -സി.പി.എം, ബിനോയ് വിശ്വം -സി.പി.ഐ, എൻ.കെ പ്രേമചന്ദ്രൻ-ആർ.എസ്.പി, ജോസ് കെ. മാണി-കേരള കോൺഗ്രസ്, മഹുവ മാഞ്ചി-ജെ.എം.എം, വൈക്കോ -എം.ഡി.എം.കെ, ജയന്ത് ചൗധരി -ആർ.എൽ.ഡി, ഫയാസ് അഹ്മദ് -ആർ.ജെ.ഡി, ഹസ്നൈൻ മസൂദി -നാഷനൽ കോൺഫറൻസ് എന്നിവരുമെത്തി.
നേരത്തെ മാറ്റിവെച്ച സംയുക്ത റാലികൾ ഏറ്റവും നേരത്തെ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം മൂന്നാം വാരം നടക്കുന്ന മുൻനിര നേതാക്കളുടെ യോഗത്തിൽ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.