ചൈനീസ്​ അതിർത്തിയിൽ 73 റോഡുകൾ നിർമ്മിക്കുമെന്ന്​  ഇന്ത്യ

ന്യൂഡൽഹി: ചൈനീസ്​ അതിർത്തിയിൽ 73 പുതിയ റോഡുകൾ നിർമിക്കുമെന്ന്​ അഭ്യന്തര സഹമന്ത്രി കിരൺ റിജു. ലോക്​സഭയിലാണ്​ പുതിയ റോഡുകൾ നിർമിക്കാനുള്ള തീരുമാനം റിജിജു അറിയിച്ചത്​​. 

ഇതിൽ 46 എണ്ണം പ്രതിരോധ മന്ത്രാലയവും 27 എണ്ണം അഭ്യന്തര മന്ത്രാലയവുമായിരിക്കും നിർമിക്കുക. 30 റോഡുകളുടെ പണി ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും ലോക്​സഭയിലെ ചോദ്യത്തിന്​ കിരൺ റിജിജു മറുപടി നൽകി. റോഡ്​ നിർമാണം വേഗത്തിലാക്കാൻ ഉന്നതാധികാര സമതി ചുമതലപ്പെടുത്തിയിട്ടുണ്ട്​. കേന്ദ്ര അഭ്യന്തര സെക്രട്ടറി തലവനായാണ്​ ഉന്നതാധികാര സമിതിയെന്നും റിജിജു അറിയിച്ചു. 

ജമ്മുകാ​ശ്​മീർ മുതൽ അരുണാചൽ പ്രദേശ്​ വരെയുള്ള അതിർ പ്രദേശത്ത്​ ഇരുരാജ്യങ്ങളും വൻ വികസന പ്രവർത്തനങ്ങളാണ്​ നടത്തുന്നത്​. അടിസ്ഥാനസൗകര്യ മേഖലയിലാണ്​ പ്രവർത്തനങ്ങൾ കൂടുതലും. ചൈനീസ്​ സൈന്യം ഡോക്ലാമിൽ റോഡ്​ നിർമാണം ആരംഭിച്ചതിനെ തുടർന്നാണ്​ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷങ്ങൾക്ക്​ തുടക്കമായത്​.

Tags:    
News Summary - india built 73 roads in china border-Kiren Rijiju-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.