ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖ (എൽ.എ.സി)യെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരം തേടി ഇന്ത്യ- ചൈന 16ാമത് സൈനിക തല ചർച്ചകൾ ഞായറാഴ്ച തുടങ്ങി. മേഖലയിലെ എൽ.എ.സിയുടെ ഇന്ത്യൻ ഭാഗത്തുള്ള ചുഷുൽ മോൾഡോ സംഗമ സ്ഥലത്ത് രാവിലെ 9.30 ഓടെയാണ് ചർച്ച ആരംഭിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മാർച്ച് 11ന് ഇരു കക്ഷികളും തമ്മിൽ നടന്ന മുൻ ചർച്ച തീർപ്പിലെത്താതെ പിരിയുകയായിരുന്നു. ഇത്തവണ പക്ഷേ, പരമാവധി വേഗത്തിൽ പൂർണ സൈനിക പിന്മാറ്റത്തിന് ചൈനയിൽ സമ്മർദം ചെലുത്താനാകുമെന്നാണ് ഇന്ത്യൻ സേന പ്രതീക്ഷിക്കുന്നത്.
ലേ ആസ്ഥാനമായുള്ള 14 കോർസ് കമാൻഡർ ലഫ്. ജനറൽ അനിന്ദ്യ സെൻ ഗുപ്തയാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.