അടിമുടി സൈനിക പരിഷ്​കരണം നിർദേശിച്ച്​ സംയുക്ത സേനാമേധാവി

ന്യൂഡൽഹി: ഭാവിയിലെ സുരക്ഷയും വെല്ലുവിളികളും കണക്കിലെടുത്ത്​ ഇന്ത്യൻ സൈന്യത്തെ അടിമുടി പരിഷ്​കരിക്കാൻ നടപട ികളുമായി സംയുക്ത സേനാമേധാവി (സി.ഡി.എസ്​) ജനറൽ ബിപിൻ റാവത്ത്​​. ഉത്തര-പശ്ചിമ ഭാഗങ്ങളിൽനിന്നുള്ള ഭീഷണി ​േനരിടാൻ രണ്ടു മുതൽ അഞ്ചുവരെ തിയറ്റർ കമാൻഡുകൾ രൂപവത്​കരിക്കുമെന്നും 2022ഓടെ ​ഇതിൽ ആദ്യത്തേത്​​ പ്രാവർത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു-കശ്​മീരിന്​ മാത്രമായി മറ്റൊരു തിയറ്റർ കമാൻഡ്​ ഉണ്ടാക്കും. അമേരിക്കൻ മാതൃകയിൽ സൈനിക പരിശീലനത്തിനായും കമാൻഡ്​ രൂപവത്​കരിക്കും. കര,​ നാവിക, വ്യോമസേനകൾ അടങ്ങിയ സൈനിക യൂനിറ്റാണ്​ തിയറ്റർ കമാൻഡ്​. നിലവിൽ ഓരോ സൈനിക വിഭാഗത്തിനും രാജ്യത്ത്​ വ്യത്യസ്​ത കമാൻഡുകളാണ്​ ഉള്ളത്​.

നാവികസേനയുടെ കിഴക്ക്​-പടിഞ്ഞാറൻ കമാൻഡുകൾ സംയോജിപ്പിച്ച്​ ഇന്ത്യൻ മഹാസമുദ്രത്തി​​െൻറ മുഴുവൻ സുരക്ഷക്കായി ഒറ്റ യൂനിറ്റ്​ രൂപവത്​കരിക്കുമെന്നും (പെനിൻസുലാർ കമാൻഡ്​) നാവികസേന മേധാവിക്ക്​ കീഴിലായിരിക്കും ഇത്​ പ്രവർത്തിക്കുകയെന്നും റാവത്ത്​​ പറഞ്ഞു.

പെനിൻസുലാർ കമാൻഡ്​ മേധാവിക്ക്​ ഡൽഹിയിൽനിന്നുള്ള നിർദേശങ്ങൾക്ക്​ കാത്തിരിക്കാതെതന്നെ യുദ്ധക്കപ്പലുകളുടെ യാത്രാഗതിയടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാനുമാകുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - India could have upto five theatre commands: CDS Bipin Rawat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.