ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 35,871 കോവിഡ് കേസുകൾ. 172 മരണവും സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.
ഡിസംബറിന് ശേഷം ആദ്യമായാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 17,741 പേരാണ് 24 മണിക്കൂറിനിടെ കോവിഡിൽനിന്ന് മുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,10,63,025 ആയി ഉയർന്നു. 1,14,74,605 ആണ് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം. നിലവിൽ ചികിത്സയിലുള്ളത് 2,52,364 പേരും.
1,59,216 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കോവിഡ് വാക്സിനേഷൻ കാര്യക്ഷമമാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനം. 3,71,43,255 പേരാണ് രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ ഉൾപ്പെടെ അർഹരായ എല്ലാവർക്കും കോവിഡ് വാക്സിനേഷൻ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. കോവിഡ് വ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് യോഗത്തിൽ ഉയർന്ന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.