ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 19,968 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 22,270 പേർക്കായിരുന്നു കോവിഡ് ബാധിച്ചത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.07 ശതമാനത്തിൽനിന്ന് 1.68 ആയാണ് കുറഞ്ഞത്. ഡിസംബർ 31ന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിൽ കുറയുന്നത്.
673 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 11,87,766 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.
അതേസമയം, ചികിത്സയിലായിരുന്ന 48,847 പേർ രോഗമുക്തരായി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.28 ശതമാനമാണ്.
ഇതോടെ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2,24,187 ആയി.
175.37 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.