2,59,170 പേർക്ക് കൂടി കോവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമത്

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,170 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 15,19,486 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണിത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്താകമാനം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. 20,31,977 പേരാണ് നിലവിൽ കോവിഡിന് ചികിത്സയിലുള്ളത്.

അമേരിക്കയിലാണ് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ളത്, 68 ലക്ഷത്തിലധികം പേർ. ബ്രസീലിൽ 11 ലക്ഷത്തിലധികം പേരും ചികിത്സയിലാണ്.

1,761 കോവിഡ് മരണവും പുതുതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. ഇതോടെ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,80,530 ആയി.

1,54,761 പേർ ഇന്നലെ രോഗമുക്തി നേടി. ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 1,31,08,582 ആയി.

1,53,21,089 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 12,71,29,113 പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയത്തിൻെറ കണക്കുകൾ പറയുന്നു.

Tags:    
News Summary - India Covid Updates 20 march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.