ബുദ്ധമത ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രീലങ്കക്ക് 110 കോടിയുടെ സഹായം പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ- ശ്രീലങ്ക ഉഭയകക്ഷി ഉച്ചകോടിക്ക്​ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും വിഡിയോ കോൺഫറൻസിങ്​ വഴിയാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബുദ്ധമത ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രീലങ്കക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 15 മില്യൺ ഡോളർ (110 കോടിയലധികം രൂപ) സഹായം പ്രഖ്യാപിച്ചു.

ബുദ്ധമത മേഖലയിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനാണ് സഹായം. ബുദ്ധവിഹാരങ്ങളുടെ നിർമ്മാണ - നവീകരണം, സാംസ്കാരിക കൈമാറ്റം, പുരാവസ്തു സഹകരണം, ബുദ്ധ പുരോഹിതർക്കുള്ള സഹായം തുടങ്ങിയ കാര്യങ്ങൾക്കാണ് ഈ സഹായമെന്ന് അധികൃതർ പറഞ്ഞു.

ശനിയാഴ്​ച 11 മണിയോടെയാണ് ഉച്ചകോടി ആരംഭിച്ചത്. പ്രതിരോധ മേഖലയിലെ സഹകരണത്തിനൊപ്പം സമുദ്ര സുരക്ഷ വർധിപ്പിക്കാനും ഇരുരാജ്യങ്ങളും സഹകരിക്കാൻ ധാരണയായി. ഭീകരവാദം തടയാനുള്ള നടപടികളും, പ്രതിരോധ മേഖലയിലെയും, വ്യാപാരമേഖലയിലെയും സഹകരണം ഉറപ്പാക്കുന്ന കാര്യങ്ങളും ചർച്ചയായി. മത്സ്യത്തൊഴിലാളികൾ തമ്മിലുള്ള സംഘർഷങ്ങൾ ഇല്ലാതാക്കാനുള്ള മാർഗങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്​തു. ശ്രീലങ്കയിലെ തമിഴ്​ വംശജരുടെ കാര്യവും ചർച്ചയായതായി വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ മഹാസമുദ്രം മേഖല ​േജായിൻറ്​ സെക്രട്ടറി നാരംഗ്​ മാധ്യമങ്ങളോട്​ വെളിപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.