ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമീഷൻ മുമ്പാകെ കശ്മീർ പ്രശ്നങ്ങൾ ഉന്നയിച്ചതിന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷനെയും പാകിസ്താനെയും വിമർശിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയ ഭീകരവാദികൾക്ക് പരസ്യ പിന്തുണയും പരിശീലനവും നൽകുന്ന രാജ്യമാണ് പാകിസ്താനെന്ന് മനുഷ്യാവകാശ കൗൺസിൽ 48ാമത് സമ്മേളനത്തിൽ ഇന്ത്യ പറഞ്ഞു.
തീവ്രവാദത്തിെൻറ കേന്ദ്രമായ പാകിസ്താെൻറ ഉപദേശം ഈ വിഷയത്തിൽ ഇന്ത്യക്ക് ആവശ്യമില്ലെന്ന് ജനീവയിലെ ഇന്ത്യയുടെ സ്ഥിരംദൗത്യ ഫസ്റ്റ് സെക്രട്ടറി പവൻ ബാധെ അറിയിച്ചു.
പാകിസ്താനിലെ ന്യൂനപക്ഷങ്ങൾ പീഡനത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണെന്നും ബാധെ പറഞ്ഞു. ഒരു രാജ്യത്തിെൻറ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഒ.ഐ.സിക്ക് അവകാശമില്ല.
ഇന്ത്യയുടെ അവിഭാജ്യ ഭാഗമായ ജമ്മു-കശ്മീരിനെകുറിച്ച് ഒ.ഐ.സി നടത്തിയ പരാമർശങ്ങൾ തള്ളിക്കളയുന്നു. ഒ.ഐ.സിയെ പാകിസ്താൻ ദുരുപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.