ന്യൂഡൽഹി: രാഷ്ട്രീയ, വാണിജ്യമേഖലകളിൽ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഇന്ത്യയും ഇറ്റലിയും ആറ് കരാറുകളിൽ ഒപ്പിട്ടു. ന്യൂഡൽഹിയിെലത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി പൗലോ ജെൻറിലോനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമഗ്രചർച്ചയെതുടർന്നാണ് വിവിധമേഖലകളിൽ പരസ്പരസഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനം.
റെയിൽേവ സുരക്ഷ, ഉൗർജം, നിക്ഷേപം എന്നീ മേഖലകളിൽ പരസ്പരം സഹകരിക്കും. അന്തർദേശീയ, മേഖലപ്രശ്നങ്ങളിൽ ഇരുരാജ്യങ്ങളുടെയും നിലപാടുകൾ ചർച്ചയിൽ ഉയർന്നുവന്നു. ഭീകരത, സൈബർ കുറ്റകൃത്യങ്ങൾ എന്നീ വെല്ലുവിളികൾ ഫലപ്രദമായി നേരിടുന്നതിന് യോജിച്ചുനീങ്ങുമെന്ന് ഇരു പ്രധാനമന്ത്രിമാരും സംയുക്ത വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഇറ്റലിയുമായി വ്യാപാരബന്ധത്തിന് വലിയ സാധ്യതകളാണുള്ളതെന്ന് മോദി ചൂണ്ടിക്കാട്ടി. 2016-17 ൽ 8.79 ബില്യൺ യു.എസ് ഡോളറിെൻറ ഉഭയകക്ഷിവ്യാപാരമാണ് നടന്നത്. ഇന്ത്യയുമായി തുടരുന്ന ബന്ധം സുശക്തമാക്കാൻ സന്ദർശനം ഉപകരിച്ചതായി ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞു. പത്തുവർഷത്തിനു ശേഷമാണ് ഇറ്റലിയിൽനിന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.