ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന. 24 മണിക്കൂറിനിടെ 1.72 ലക്ഷം കോവിഡ് കേസുകളാണ് പുതുതായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസത്തേക്കാൾ 6.8 ശതമാനമാണ് വർധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തിൽ നിന്ന് 10.99 ശതമാനമായി. 15,69,449 പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്.
15,33,921 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1008 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2,59,107 പേർരോഗമുക്തി നേടി. 3,97,70,414 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ദേഭമായത്.
കഴിഞ്ഞ ദിവസം നാല് കളിക്കാരടക്കം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാമ്പിലെ ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഓപണർമാരായ ശിഖർ ധവാൻ, റുതുരാജ് ഗെയ്ക്‍വാദ്, മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ എന്നിവർക്കൊപ്പം നെറ്റ് ബൗളർ നവ്ദീപ് സെയ്നിക്കും രോഗം ബാധിച്ചു. മൂന്ന് സേപാർട്ടിങ് സ്റ്റാഫിനും പരിശോധനയിൽ കോവിഡ് പോസിറ്റീവായിട്ടുണ്ട്. ദേശീയ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 167.87 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.