ഇന്ത്യയിലെ പ്രതിദിന കോവിഡ്​ മരണം 2300 വരെയായി ഉയരാമെന്ന്​ പഠന റിപ്പോർട്ട്​

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ പ്രതിദിന മരണം 2300 വരെയായി ഉയരാമെന്ന്​ പഠന റിപ്പോർട്ട്​. ലാൻസെറ്റ്​ കോവിഡ്​-19 കമ്മീഷൻ ഇന്ത്യൻ ടാസ്​ക്​ ഫോഴ്​സാണ്​ പഠനം നടത്തിയത്​. ജൂൺ ആദ്യവാരത്തോടെയാണ്​ ഇത്രയും മരണം രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുക.

ഇന്ത്യയുടെ ടയർ 2,3 നഗരങ്ങളിലാണ്​ കോവിഡ്​ രൂക്ഷമായി തുടരുക. 20ഓളം ജില്ലകളിൽ മാത്രമാവും കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാവുകയെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിന്‍റെ ആദ്യ തരംഗത്തിൽ ഇത്​ നാൽ​പ്പതോളം ജില്ലകളിലാണ്​.

ഇന്ത്യയിൽ നിലവിൽ 700ഓളം പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിക്കുന്നത്​. ഇത്​ വൻതോതിൽ ഉയരുമെന്നാണ്​ ലാൻസെറ്റ്​ പഠന റിപ്പോർട്ടിൽ പറയുന്നത്​. കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ പ്രതിദിനം രണ്ട്​ ലക്ഷത്തോളം പേർക്കാണ്​ രോഗബാധ സ്ഥിരീകരിക്കുന്നത്​​. 

Tags:    
News Summary - India may see 2,320 daily Covid-19 deaths by first week of June in second wave: Lancet report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.