പാട്ന: ആഗോളവത്കരണ യുഗത്തിൽ ഇന്ത്യ മാറ്റത്തിെൻറ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുമ്പ് ഒരു വിദേശിയുമായി സംസാരിക്കവെ നിങ്ങളുടെത് ഇപ്പോഴും പാമ്പാട്ടികളുടെ നാടാണോ എന്നദ്ദേഹം അേന്വഷിച്ചു. എന്നാൽ പാമ്പിനോടൊപ്പമുള്ള കളി നിർത്തിയെന്നും ഇപ്പോൾ ‘എലി(മൗസ്)’കളോടൊപ്പമാണ് കളിെയന്നും മറുപടി നൽകിയതായി മോദി പറഞ്ഞു. ഇന്ത്യയുെട കമ്പ്യൂട്ടർ വിപ്ലവം ഉദ്ദേശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം വിവരിച്ചത്. പാട്ന സർവകലാശാലയുടെ 100ാം വാർഷികാഘോഷത്തിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജനങ്ങളുെട പ്രശ്നങ്ങൾക്ക് ക്രിയാത്മക പരിഹാരം കാണുന്നതിെന കുറിച്ച് യുവജനങ്ങൾ ചിന്തിക്കണം. ക്രിയാത്മകതയാണ് വളർച്ചയുടെ താക്കോൽ. പഠിപ്പിക്കുക എന്ന പരമ്പരാഗത രീതിയിൽ നിന്ന് ക്രിയാത്മകമായി പഠിക്കുന്ന രീതിയിലേക്ക് നമ്മുടെ സർവകലാശാലകൾ മാറണം. 10 പൊതു -സ്വകാര്യ സർവകലാശാലകൾക്ക് 10,000 കോടി രൂപ കേന്ദ്ര സഹായം നൽകി അഞ്ചു വർഷത്തിനിടെ ലോക നിലവാരത്തിെലത്തിക്കുമെന്ന് മോദി പറഞ്ഞു.
ജൂലൈയിൽ മഹാസഖ്യം വിട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻ.ഡി.എയോട് കൈകോർത്ത ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഒൗദ്യോഗിക സന്ദർശനത്തിന് ബീഹാറിെലത്തുന്നത്. നേരത്തെ, പാട്ന വിമാനത്താവളത്തിൽ നിതീഷ് കുമാർ മോദിെയ സ്വീകരിച്ചു. ചടങ്ങിൽ നിതീഷിനെ വാനോളം പുകഴ്ത്താനും മോദി മറന്നില്ല. ബീഹാറിെൻറ വികസനത്തിൽ നിതീഷിനുള്ള പ്രതിബദ്ധത അഭിനന്ദനീയമാെണന്ന് പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.