​െഎ.​െഎ.ടികളിൽ ഇനി നേപ്പാളി വിദ്യാർത്ഥികൾക്കും പ്രവേശനം നൽകും

കാഠ്​മണ്​ഡു: ഇന്ത്യൻ ഇൻസ്​റ്റിറ്റ്യട്ട്​ ഒാഫ്​ ടെക്​നോളജിയിൽ ഇനി നേപ്പാളി വിദ്യാർത്ഥികൾക്കും പ്രവേശനം നൽകും. ​രാഷ്​ട്രപതി പ്രണബ്​ മുഖർജിയാണ്​ ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തി​​െൻറ ഭാഗമാണ്​ വിദ്യാഭ്യാസ രംഗത്തുള്ള പരസ്​പര സഹകരണം. നേപ്പാളി​​െൻറ മാനവവിഭവശേഷി വികസിപ്പിക്കുന്നതിനായി കാലങ്ങളായി ഇന്ത്യ സഹായം നൽകുന്നുണ്ട്​. അടുത്ത വർഷം മുതൽ ​െഎ.​െഎ.ടികളിൽ നേപ്പാളി വിദ്യാർഥികൾക്ക്​ റഗുലർ രീതിയിൽ ബിരുദ–ബിരുദാനന്തര കോഴ്​സുകളിൽ പ്രവേശനം നേടാൻ സാധിക്കും. പുതിയ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട്​ പ്രണബ്​ മുഖർജി പറഞ്ഞു. ഇന്ത്യയും നേപ്പാളും സംയുക്​തമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാഷ്​ട്രപതിയുടെ പ്രഖ്യാപനം.

 

Tags:    
News Summary - India opens IITs to Nepal students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.