പാകിസ്താൻ ജയിലിൽ 705 ഇന്ത്യക്കാർ; തടവുകാരുടെ വിവരങ്ങൾ കൈമാറി ഇരുരാജ്യങ്ങളും

ന്യൂഡൽഹി: തടവുകാരുടെ വിവരങ്ങൾ കൈമാറി ഇന്ത്യയും പാകിസ്താനും. കണക്കനുസരിച്ച് പാക് ജയിലിൽ 705 ഇന്ത്യൻ തടവുക്കാരും ഇന്ത്യൻ ജയിലിൽ 434 പാകിസ്താൻ തടവുക്കാരുമുണുള്ളത്. നിലവിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരുടെ മോചനം വേഗത്തിലാക്കാൻ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. നയതന്ത്ര പ്രതിനിധികൾ വഴിയാണ് ഇരുരാജ്യങ്ങളും വിവരങ്ങൾ കൈമാറിയത്.

പാക് തടവിൽ 654പേർ മത്സ്യത്തൊഴിലാളികളും 51 സിവിലിയൻ തടവുകാരുമാണ്. അതിൽ 631 മത്സ്യത്തൊഴിലാളികളുടെയും രണ്ട് സിവിലിയൻ തടവുകാരുടെയും ശിക്ഷാ കാലാവധി പൂർത്തിയായി. ഇവരുടെ മോചനം വേഗത്തിലാക്കാൻ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. കൂടാതെ മത്സ്യത്തൊഴിലാളികൾക്കൊപ്പം പിടിച്ചെടുത്ത അവരുടെ ബോട്ടുകളും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

2008ൽ നിലവിൽ വന്ന കരാർ പ്രകാരമാണ് തടവുകാരുടെ വിവരങ്ങൾ പരസ്പരം കൈമാറുന്നത്. ജനുവരി 1, ജൂലൈ 1 എന്നീ തിയ്യതികളിലാണ് ഇരുരാജ്യങ്ങളും തടവുകാരുടെ വിവരങ്ങൾ കൈമാറുക.

Tags:    
News Summary - India, Pakistan share lists of prisoners lodged in their jails; 705 Indians yet to be released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.