ന്യൂഡൽഹി: താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിൽ നിന്ന് രക്ഷപ്പെട്ട മുൻ പ്രവിശ്യ ഗവർണറടക്കം നാലുപേർക്ക് ഇന്ത്യ അഭയം നൽകും. നയതന്ത്ര പാസ്േപാർട്ടിലാണ് ഗവർണർക്കും കുടുംബത്തിനും ഇന്ത്യയിൽ പ്രവേശിക്കാൻ പ്രത്യേക അനുമതി നൽകുക.
അഞ്ചു ദിവസം മുമ്പ് ദുബൈയിൽ നിന്ന് ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇവർ. അഫ്ഗാനിസ്താനിൽ നിന്ന് ഇറാനിലേക്കായിരുന്നു ഇവർ ആദ്യം പറന്നത്. പിന്നീട് ദുബൈ വഴി ഇന്ത്യയിലെത്തുകയായിരുന്നു. നയതന്ത്ര പാസ്പോർട്ടിൽ വിസയില്ലാതെ ഇവർക്ക് 30 ദിവസം വരെ ഇന്ത്യയിൽ തങ്ങാം.
മുമ്പ് അഫ്ഗാൻ മുൻ എം.പി റാഗിന കാർഗർ നയതന്ത്ര പാസ്പോർട്ടുമായി ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നെങ്കിലും രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കാതെ ഇന്ത്യ ഇവരെ തിരിച്ചയച്ചതിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം അടിയന്തര തീരുമാനമെടുത്ത് മുൻ ഗവർണർക്കും കുടുംബത്തിനും അഭയം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.