ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധ അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 53,480 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 354 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 41,280 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.21 കോടിയായി ഉയർന്നു. 1.14 കോടി പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 5,52,566 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
1,62,468 പേരാണ് രാജ്യത്ത് മഹാമാരിക്ക് മുമ്പിൽ കീഴടങ്ങിയത്. രാജ്യത്ത് ഇതിനോടകം 6.3 കോടിയാളുകൾ വാക്സിൻ സ്വീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് ബാധ പിടിവിടുന്ന സാഹചര്യത്തിൽ 45 വയസിന് മുകളിലുള്ള എല്ലാവർക്കും അടുത്ത രണ്ടാഴ്ചക്കുള്ളിൽ വാക്സിനേഷൻ നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
വ്യാഴാഴ്ച മുതലാണ് 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.