രാജ്യത്ത്​ വീണ്ടും കോവിഡ്​ വ്യാപനം; 24 മണിക്കൂറിനിടെ 25000ത്തിൽ അധികംപേർക്ക്​ രോഗം

ന്യൂഡൽഹി: രാജ്യത്ത്​ വീണ്ടും കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 85 ദിവസത്തെ ഇടവേളക്ക്​ ശേഷം പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം 25,000 കടന്നു.

24 മണിക്കൂറിനിടെ 26,291 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇ​േതാടെ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ച​വരുടെ എണ്ണം 1,13,85,339 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബർ 20നാണ്​ രാജ്യത്ത്​ അവസാനമായി 25,000ത്തിൽ അധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

118 പേരുടെ മരണം കൂടി റിപ്പോർട്ട്​ ചെയ്​​തതോടെ രാജ്യത്തെ കോവിഡ്​ മരണസംഖ്യ 1,58,725 ആയി. തുടർച്ചയായ അഞ്ചാം ദിവസമാണ്​ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്​.

2,19,262 പേരാണ്​ നിലവിൽ ചികിത്സയിൽ കഴിയുന്നത്​. 1,10,07,352 പേർ ഇതുവരെ രോഗമുക്തി നേടി. 1.39 ശതമാനമാണ്​ മരണ നിരക്ക്​. 

Tags:    
News Summary - India Reports 26,291 New Covid Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.