രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാംവരവ്​; അരലക്ഷത്തോളം പുതിയ രോഗബാധിതർ, 212 മരണം

ന്യൂഡൽഹി: രാജ്യത്ത്​ കൊറോണ വൈറസിന്‍റെ രണ്ടാം വ്യാപനം. 24 മണിക്കൂറിനിടെ 46,951 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. നവംബർ ഏഴിന്​ ​ശേഷം റിപ്പോർട്ട്​ ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ 1,16,46,081പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,11,51,468 പേർ ഇതുവരെ രോഗമുക്തി നേടി. 3,34,646 പേരാണ്​ നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 212 മരണവും​ ഞായറാഴ്ച സ്​ഥിരീകരിച്ചു​. ഇതോടെ രാജ്യത്തെ കോവിഡ്​ മരണസംഖ്യ 1,59,967 ആയി ഉയർന്നു.

രാജ്യത്ത്​ വാക്​സിനേഷൻ പുരോഗമിക്കുന്നുണ്ട്​. 4,50,65,998 പേരാണ്​ ഇതുവരെ വാക്​സിൻ സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

നാലുമാസമായി രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. എന്നാൽ ഒരാഴ്ചയായി വീണ്ടും കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുകയാണ്​.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ. 24 മണിക്കൂറിനിടെ 30,535 പേർക്കാണ്​ മഹാരാഷ്​ട്രയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ രോഗബാധിതരുടെ എണ്ണം 24,79,682 ആയി.

പഞ്ചാബ്​ 2644, കേരളം 1875, കർണാടക 1715, ഗുജറാത്ത്​ 1580 എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം. 

Tags:    
News Summary - India Reports 46,951 Covid Cases 212 Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.