യുനൈറ്റഡ് നാഷൻസ്: ലശ്കറെ ത്വയിബ, ജയ്ശെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകൾക്ക് പരോക്ഷ പിന്തുണ നൽകുന്ന പാകിസ്താനെതിരെ അന്താരാഷ്ട്ര തല നടപടിയുണ്ടാകണമെന്ന് ഇന്ത്യ െഎക്യ രാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. അൽഖ്വയ്ദ ബന്ധമുള്ള രണ്ടു സംഘടനകളുടെയും തലവൻമാർ പാകിസ്താൻ ആസ്ഥാനമായുളളവരാണ്. ഇത്തരം ഗ്രൂപ്പുകളെ പുറത്തുനിന്ന് സഹായിക്കുന്നവർക്കെതിതെ സെക്യൂരിറ്റി കൗൺസിെൻറ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നും യു.എന്നിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീൻ ആവശ്യപ്പെട്ടു.
‘‘നിങ്ങൾ വിതക്കുന്നതിെൻറ ഫലമാണ് ലഭിക്കുന്നത്. നിങ്ങൾക്ക് വിവേകമുണ്ടെങ്കിൽ , സമാധാനമല്ലാതെ മറ്റൊന്നും വിതക്കാതിരിക്കുക"– ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്താെൻറ നയത്തിനെതിനെ സയിദ്ദ് പറഞ്ഞു.
അഫ്ഗാനിലേക്ക് സുസ്ഥിര സമാധാനം കൊണ്ടുവരാൻ ശ്രമിക്കുേമ്പാൾ, ഭീകരവാദികൾ അഫ്ഗാെൻറ അയൽരാജ്യങ്ങളുടെ സുരക്ഷയും സാമാധാനവും കെടുത്തുകയാണ്.
പത്താൻകോട്ട് ഭീകരാക്രണത്തിൽ പാകിസ്താനിൽ നിന്നുള്ള ജയ്ശെ മുഹമ്മദ് തലവൻ മസ് ഉൗദ് അസ്ഹറിനും കൂട്ടാളികൾക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചതിന് പിറകെയാണ് തീവ്രവാദത്തിനെതിരെ ശക്തമായ പ്രസ്താവനയുമായി ഇന്ത്യൻ പ്രതിനിധി യു.എന്നിലെത്തുന്നത്.
മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ സക്കിയൂർ റഹ്മാൻ ലഖ് വിയെ ജയിലിൽനിന്നു മോചിപ്പിച്ച പാകിസ്താനെതിരെ ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ നീക്കത്തെ തടഞ്ഞ ചൈനക്കെതിരെയും സയിദ് അക്ബറുദ്ദീൻ തുറന്നടിച്ചു. ചൈനയുടെ ഇൗ നടപടി തീവ്രവാദത്തെ തടയുന്നതിൽ യു.എൻ സംഘടനകൾക്കിടയിൽ വിള്ളലുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.