ഭോപാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ പശുവിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു. ജില്ല ആസ്ഥാനത്ത് നിന്ന് 70 കിലോമീറ്റർ അകലെയുള്ള സാസൻ ഗ്രാമത്തിൽ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ 10 പേരെ പ്രാദേശികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്ന് ചൻബില പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.രാജ് പിള്ള പറഞ്ഞു.
34 യാത്രക്കാരുമായി ബസ് ഛത്തർപൂരിൽനിന്ന് ഇൻഡോറിലേക്ക് പോവുകയായിരുന്നു. റോഡിനു നടുവിൽ പശുവിനെ ഇടിക്കാതിരിക്കാൻ ബസ്ഡ്രൈവർ വെട്ടിച്ചതാണ് വാഹനം മറിയാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിട്ടും ബസ് പശുവിനെ ഇടിച്ചു. അത് ചത്തുവെന്നും സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ ഡ്രൈവർക്കെതിരെ കേസെടുത്തതായും പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.