മുംബൈ: പുരോഗതിയിലേക്ക് നീങ്ങുമ്പോൾ മറ്റ് രാജ്യങ്ങളെ അനുകരിക്കരിക്കാതിരിക്കാൻ ഇന്ത്യ ശ്രദ്ധിക്കണമെന്ന് രാഷ്ട്രീയ സ്വയം സേവക്(ആർ.എസ്.എസ്) അധ്യക്ഷൻ മോഹൻ ഭാഗവത്. അങ്ങനെ ചെയ്താൽ രാജ്യത്ത് പുരോഗതിയുണ്ടാവില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. മുംബൈയിലെ ബിർള മാതോശ്രീ സഭാഗൃഹത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യത്തിന് വളർച്ചയുണ്ടാവുകയും പുരോഗതി കൈവിരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യക്കാർ അഭിമാനത്തോടെ തലയുയർത്തുന്നു. നേരത്തെ, ആരും നമ്മളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇന്ന് ഇന്ത്യ ജി20ക്ക് ആതിഥേയത്വം വഹിക്കുന്നു. മുമ്പാണ് നമ്മൾ റഷ്യയോട് യുദ്ധത്തിന് പോകരുതെന്ന് പറഞ്ഞിരുന്നതെങ്കിൽ അവർ നമ്മളോട് മിണ്ടാതിരിക്കാൻ പറയുമായിരുന്നു'- മോഹൻ ഭാഗവത് പറഞ്ഞു. രാജ്യം മുന്നോട്ട് കുതിക്കുകയും കൂടുതൽ വിഭവസമൃദ്ധമാവുകയും ചെയ്യുന്നുവെന്നും ആർ.എസ്.എസ് അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.