ഇറാനുമായുള്ള ബന്ധം ഇന്ത്യ പുനഃപരിശോധിക്കണം -നിക്കിഹാലി

ന്യൂഡൽഹി: ഇറാനുമായുള്ള ബന്ധം ഇന്ത്യ പുനഃപരിശോധിക്കണമെന്ന്​ യു.എന്നി​​​െൻറ യു.എസ്​ അംബാസിഡൻ നിക്കി ഹാലി. ത്രിദിന ഇന്ത്യൻ സന്ദർശനത്തി​െനത്തിയ നിക്കിഹാലി എൻ.ഡി.ടി.വിയോട്​ സംസാരിക്കുകയായിരുന്നു. 

ആരോടൊപ്പമാണ്​ വ്യാപാരം നടത്തേണ്ടതെന്ന്​ നാമെല്ലാവരും ചിന്തിക്കണം. ഇൗ രാജ്യവുമായി വ്യാപാരബന്ധം തുടരേണ്ടതുണ്ടോ എന്ന്​  ഇന്ത്യ തീരുമാനിക്കേണ്ടതാണ്​. അതുകൊണ്ട്​ തന്നെയാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ചർച്ചകൾ നടത്തിയത്​. അതൊരു ക്രിയാത്​മക ചർച്ചയായിരുന്നുവെന്നും നിക്കിഹാലി വ്യക്​തമാക്കി. 

യു.എസ്​. ഇറാനുമേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തിയതിനു പിറകെയാണ്​ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യയെ സമ്മർദം ചെലുത്തുന്നത്​. ചൈന ക​ഴിഞ്ഞാൽ ഇന്ത്യയാണ്​ ഏറ്റവും കൂടുതൽ എണ്ണ ഇറാനിൽ നിന്ന്​ ഇറക്കുമതി ചെയ്യുന്ന രാജ്യം​. രാജ്യം പിന്തുടരുന്നത്​ യു.എന്നി​​​െൻറ നിലപാടാണെന്നും യു.എസ്​ അടിച്ചേൽപ്പിക്കുന്ന വിലക്കുകളല്ലെന്നും ഇന്ത്യ നേരത്തെ വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - India Should Rethink The Relations With Iran - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.