ന്യൂഡൽഹി: സ്േനഹവും സാഹോദര്യവും അസഹിഷ്ണുതയേയും ഫാസിസത്തേയും തകർത്ത ദിവസമാണിതെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഫാസിസത്തിനെതിരെ ഇന്ത്യ ഒന്നടങ്കം എഴുന്നേറ്റു നിന്നിരിക്കുകയാണെന്നും ഇത്തവണ തങ്ങളെ തടയാനാവില്ലെന്നും അവർ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യ എഴുന്നേറ്റു നിൽക്കുകയാണ്. സർക്കാറിെൻറ നിലപാട് വെളിച്ചത്ത് വരുകയും അവർ നിന്ദ്യരാവുകയും െചയ്തിരിക്കുന്നു. സ്േനഹവും സാഹോദര്യവും അസഹിഷ്ണുതയേയും ഫാസിസത്തേയും കീഴ്പ്പെടുത്തിയ ദിവസമാണിന്ന്. ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായി എല്ലാവരും പ്രതിഷേധിച്ചിരിക്കുകയാണ്.
നമ്മൾ ദലിതരും മുസ്ലിമുകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ആദിവാസികളും മാർക്സിസ്റ്റുകളും അംബേദ്ക്കറിസ്റ്റുകളും കർഷകരും അക്കാദമിക വിദഗ്ധരും എഴുത്തുകാരും കവികളും പെയിൻറർമാരും ഇതിനെല്ലാമുപരി എല്ലാ വിദ്യാർഥികളും ഈ രാജ്യത്തിെൻറ ഭാവി വാഗ്ദാനങ്ങളാണ്. ഇത്തവണ നിങ്ങൾക്ക് ഞങ്ങളെ തടയാനാവില്ല. -അരുന്ധതി റോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.