വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ ആസ്ഥാനമായുള്ള രാജ്യാന്തര ഏജൻസിയായ ഫ്രീഡം ഹൗസിെൻറ ലോക സ്വാതന്ത്ര്യ സ ൂചികയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഏറ്റവും ജനസംഖ്യയുള്ള 25 ജനാധിപത്യരാജ്യങ്ങളിൽ ഏറ്റവും വലിയ ഇടിവ് സംഭവിച് ചത് ഇന്ത്യക്കാണ്.
ഫ്രീഡം ഇൻ ദി വേൾഡ് 2020 റിപ്പോർട്ട് പ്രകാരം സ്വാതന്ത്ര്യമുള്ള 85 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 83ാം സ്ഥാനത്താണുള്ളത്. ഇൗ വിഭാഗത്തിൽ തിമൂറും തുനീഷ്യയും മാത്രമാണ് ഇന്ത്യക്ക് പിന്നിലായുള്ളത്. ഫിൻലൻഡ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുമ്പിൽ. ഏറ്റവും മോശം ജനാധിപത്യ രാജ്യങ്ങളിലൊന്നിൽ ഇന്ത്യയെ ഉൾപ്പെടുത്തിയ ഫ്രീഡം ഹൗസ് മോദി സർക്കാർ ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്നും സൂചിപ്പിക്കുന്നു.
സി.എ.എ, എൻ.ആർ.സി, ആർട്ടിക്കിൾ 370െൻറ റദ്ദാക്കൽ, ഇൻറർനെറ്റ് വിേഛദനം തുടങ്ങിയ കാരണങ്ങളാണ് ഇന്ത്യയെ പിറകോട്ടടിപ്പിച്ചത്. കശ്മീരിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഇൻർനെറ്റ് നിരോധനം ഒരു ജനാധിപത്യരാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും വലുതാണെന്ന് സർവേ ചൂണ്ടിക്കാട്ടി. മുസ്ലിംവിരുദ്ധ നടപടികളിൽ ഇന്ത്യയും ചൈനയും ഒരേ തൂവൽ പക്ഷികളാണെന്നും സർവേ പറയുന്നു.
മോദി സർക്കാർ നടപ്പിലാക്കുന്ന ഹിന്ദു ദേശീയവാദ നടപടികൾ രാജ്യത്തുള്ള മുസ്ലിംകളെ ബാധിക്കുന്നു. മാധ്യമപ്രവർത്തകർ, ഗവേഷകർ തുടങ്ങിയവർ വലിയ ഭീഷണി നേരിടുന്നുവെന്നും സർവേ അഭിപ്രായപ്പെട്ടു. 1941ൽ സ്ഥാപിച്ച ഫ്രീഡം ഹൗസ് ലോകത്തെ ജനാധിപത്യ പ്രവർത്തനങ്ങൾക്ക് ശക്തിപകരാനായി പ്രവർത്തിക്കുന്ന സംഘടനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.