ഇന്ത്യൻ കുഞ്ഞിനെ തിരികെ എത്തിക്കാൻ വഴി തുറക്കുന്നു; ജർമൻ സ്ഥാനപതിയോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പ​രി​ക്കി​ന്റെ പേ​രി​ൽ ജ​ർ​മ​ൻ ചൈ​ൽ​ഡ് സ​ർ​വി​സ​സി​ന് കൈമാറിയ ഇന്ത്യൻ മാതാപിതാക്കളുടെ കുഞ്ഞിനെ തിരികെ ലഭിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടതായി റിപ്പോർട്ട്. ജർമൻ സ്ഥാനപതി ഫിലിപ്പ് അക്കർമാനോട് കുഞ്ഞിനെ തിരികെ എത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. കഴിഞ്ഞ ഡിസംബറിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കിനോട് കുഞ്ഞിനെ തിരികെ നൽകുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.

ര​ണ്ട​ര വ​യ​സുകാ​രിയായ മകളെ തി​രി​കെ​ക്കി​ട്ടാ​ൻ എം.പിമാരുടെ പിന്തുണ തേടി അ​മ്മ ധാ​രാ ഷാ ​ബു​ധ​നാ​ഴ്ച പാ​ർ​ല​മെ​ന്റി​ൽ എ​ത്തി​യിരുന്നു. രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ ചേം​ബ​റി​ൽ വി​വി​ധ ക​ക്ഷി​ക​ളു​ടെ എം.​പി​മാ​രെ​ത്തി അ​മ്മ​യു​ടെ പോ​രാ​ട്ട​ത്തി​ന് പി​ന്തു​ണ അ​റി​യി​ക്കുകയും ചെയ്തു. ഏ​ഴു​മാ​സം പ്രാ​യ​മാ​യ​മു​ള്ള​പ്പോഴാണ് ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച അ​രീ​ഹ ഷാ​യെ പ​രി​ക്കി​ന്റെ പേ​രി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജ​ർ​മ​ൻ ചൈ​ൽ​ഡ് സ​ർ​വി​സ​സി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് കൈമാറിയത്.

2021 സെ​പ്റ്റം​ബ​ർ 17ന് ​വീ​ട്ടി​ൽ ഒ​റ്റ​ക്ക് ക​ളി​ച്ചു ​​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ഞ്ഞി​നേ​റ്റ പ​രി​ക്ക് കാ​ണി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​ പോ​യ​താ​ണ് ഗു​ജ​റാ​ത്തി​ൽ​ നി​ന്ന് ജ​ർ​മ​നി​യി​ലേ​ക്ക് പോ​യ ഭ​ഷേ​വ് ഷാ-​ധാ​രാ ഷാ ​ദ​മ്പ​തി​ക​ൾ​ക്ക് കു​ഞ്ഞി​നെ ന​ഷ്ട​മാ​കാ​നി​ട​യാ​ക്കി​യ​ത്.

കു​ഞ്ഞി​നെ മ​റ്റാ​രും പ​രി​ച​രി​ച്ചി​ട്ടി​ല്ലെ​ന്നും കു​ഞ്ഞ് മാ​താ​പി​താ​ക്ക​ളു​ടെ പ​ക്ക​ലാ​യി​രി​ക്കേ​യു​ണ്ടാ​യ പ​രി​ക്കി​ന് ഉ​ത്ത​ര​വാ​ദി​ത്തം അ​വ​ർ​ക്ക് ത​ന്നെ​യാ​ണെ​ന്നും ഏ​ഴു​ മാ​സ​ത്തി​നി​ടെ അ​മ്മ​യു​ടെ പ​രി​ച​ര​ണ​ത്തി​ലെ വീ​ഴ്ച​യാ​ണി​തി​ന് കാ​ര​ണ​മെ​ന്നും ര​ണ്ടു​ ത​വ​ണ പ​രി​ക്കേ​റ്റ ആ ​കു​ഞ്ഞി​നെ സം​ര​ക്ഷി​ക്കാ​ൻ ഇ​നി മാ​താ​പി​താ​ക്ക​ൾ​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നും വി​ല​യി​രു​ത്തി​യാ​ണ് കു​ഞ്ഞി​ന്റെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി മാ​താ​പി​താ​ക്ക​ളി​ൽ​ നി​ന്ന് ​വേ​ർ​പെ​ടു​ത്തി അ​ധി​കൃ​ത​ർ കെ​യ​ർ സെ​ന്റ​റി​ലേ​ക്ക് മാ​റ്റി​യ​ത്.

ഏ​റ്റ​വും ഒ​ടു​വി​ൽ ജൂ​ൺ 13ന് ​പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ ‘പാ​​ര​ന്റ് ആ​ൻ​ഡ് ചൈ​ൽ​ഡ് സെ​ന്റ​റി’​ലേ​ക്ക് അ​രീ​ഹ​യെ മാ​റ്റാ​നും മാ​താ​പി​താ​ക്ക​ളു​ടെ നി​ത്യ​സ​ന്ദ​ർ​ശ​നം വി​ല​ക്കാ​നും ജ​ർ​മ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​തേ​സ​മ​യം, ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ലൈം​ഗി​ക​പീ​ഡ​നം കു​ഞ്ഞി​നു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തു. ജ​ർ​മ​ൻ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ലൈം​ഗി​ക പീ​ഡ​ന​മേ​റ്റി​​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

നേ​ര​ത്തേ, സ​മാ​ന സം​ഭ​വ​ത്തി​ൽ നോ​ർ​വേ​യി​ൽ​ നി​ന്ന് ബം​ഗാ​ളി ദ​മ്പ​തി​ക​ൾ​ക്ക് കു​ഞ്ഞി​നെ തി​രി​കെ​ക്കി​ട്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ഇ​ട​പെ​ട്ടത് ഉ​ദാ​ഹ​ര​ണമാണ്.

Tags:    
News Summary - India summoned German Ambassador Philipp Ackermann for the return of an Indian baby girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.