വിദേശകാര്യമന്ത്രിയുടെ പരാമർശം; ഇറാൻ പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തി

ന്യൂ​ഡ​ല്‍ഹി: ‘ഇ​ന്ത്യ​ൻ മു​സ്​​ലിം​ക​ൾ​ക്കെ​തി​രാ​യ സം​ഘ​ടി​ത ആ​ക്ര​മ​ണ​ത്തെ’ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ ജ​വാ​ദ്​ സ​രീ​ഫ് അ​പ​ല​പി​ച്ച​തി​ന് ഇ​റാ​ൻ സ്​​ഥാ​ന​പ​തി​യെ വി​ദേ​ശ മ​​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ സം​ഘ്​​പ​രി​വാ​ർ ന​ട​ത്തി​യ സം​ഘ​ടി​ത വ​ർ​ഗീ​യാ​ക്ര​മ​ണ​ത്തെ ക​ടു​ത്ത ഭാ​ഷ​യി​ൽ ഇ​റാ​ൻ അ​പ​ല​പി​ച്ച​താ​ണ്​ ഇ​ന്ത്യ​യെ പ്ര​േ​കാ​പി​പ്പി​ച്ച​ത്. നൂ​റ്റാ​ണ്ടു​ക​ളാ​യി ഇ​റാ​ന്‍ ഇ​ന്ത്യ​യു​ടെ സു​ഹൃ​ത്താ​ണെ​ന്നും എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ആ​ക്ര​മ​ണം ത​ട​യ​ണ​മെ​ന്നു​മു​ള്ള അ​ഭ്യ​ർ​ഥ​ന​യും ഇ​റാ​ൻ ഇ​ന്ത്യ​യോ​ട് ന​ട​ത്തി.

ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ ജ​വാ​ദ്​ സ​രീ​ഫ്​ ന​ട​ത്തി​യ അ​നാ​വ​ശ്യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ​ അ​സ്വീ​കാ​ര്യ​മാ​ണെ​ന്നും​ ഇ​റാ​ൻ​പോ​ലൊ​രു രാ​ജ്യ​ത്തു​നി​ന്ന്​ ഇ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും മ​ന്ത്രാ​ല​യം ഇ​റാ​ൻ സ്​​ഥാ​ന​പ​തി അ​ലി ചെ​ഗേ​നി​യെ അ​റി​യി​ച്ചു.

Tags:    
News Summary - India Summons Iran Envoy-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.