അടുത്ത മാസം മുതൽ കോവിഡ് വാക്സിൻ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് വാക്സിൻ കയറ്റുമതി അടുത്ത മാസം പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തിന് ഒരു ദിവസം മാത്രം ശേഷിക്കേയാണ് തീരുമാനം. വാക്സിൻ കയറ്റുമതി ഇന്ത്യ പുനരാരംഭിക്കണമെന്ന ആവശ്യം യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഉയർത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉൽപ്പാദക രാഷ്ട്രമാണ് ഇന്ത്യ. നേരത്തെ, കോവിഡ് വാക്സിൻ കയറ്റുമതി ഏപ്രിലിൽ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെയായിരുന്നു ഇത്. രാജ്യത്ത് കോവിഡ് വ്യാപനത്തിന് ശമനമുണ്ടായ സാഹചര്യത്തിലാണ് വാക്സിൻ കയറ്റുമതി പുനരാരംഭിക്കുന്നത്.

രാജ്യത്ത് ഡിസംബറിനകം 94.4 ശതമാനം ജനങ്ങൾക്കും വാക്സിൻ നൽകാനാണ് കേന്ദ്ര സർക്കാറിന്‍റെ തീരുമാനം. നിലവിൽ 61 ശതമാനം പേർക്കും ഒരു ഡോസെങ്കിലും നൽകിയിട്ടുണ്ട്.

രാജ്യത്തെ ആവശ്യം കഴിഞ്ഞ് മിച്ചംവരുന്ന വാക്സിനാണ് കയറ്റുമതി ചെയ്യുകയെന്നും അയൽരാജ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. 100ഓളം രാജ്യങ്ങൾക്കായി 6.6 കോടി ഡോസ് വാക്സിനാണ് ഇതുവരെ ഇന്ത്യയിൽ നിന്ന് കയറ്റിയയച്ചത്. 

ചൊവ്വാഴ്ചയാണ് മോദി ക്വാഡ് ഉച്ചകോടിക്കായി യു.എസിലെത്തുന്നത്. ജോ ബൈഡൻ പ്രസിഡൻറായ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനവുമാണ്​. ഇന്ത്യ, അമേരിക്ക, ആസ്​ട്രേലിയ, ജപ്പാൻ എന്നീ രാഷ്​ട്രങ്ങളുടെ തലവന്മാർ പ​െങ്കടുക്കുന്ന ക്വാഡ്​ ഉച്ചകോടിയിൽ പ​െങ്കടുക്കാനാണ്​ മോദി അമേരിക്കയിലെത്തുന്നത്​. 2019 സെപ്​റ്റംബറിലാണ്​ മോദി ഒടുവിൽ അമേരിക്ക സന്ദർശിച്ചത്​.

Tags:    
News Summary - India To Resume Export Of Surplus Covid Vaccines, Donations Next Month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.