ന്യൂഡൽഹി: കടുത്ത മത്സരം നടന്ന ഗുജറാത്തിൽ ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോൾ പ്രവചനമാണ് കൃത്യമായത്. ബി.ജെ.പിക്ക് 99-113ഉം കോൺഗ്രസിന് 62 മുതൽ 82 വരെ സീറ്റുമാണ് ഇന്ത്യാ ടുഡേ പ്രവചിച്ചത്. മറ്റ് എക്സിറ്റ് പോളുകളെല്ലാം സീറ്റ് കണക്കിൽ പാളി. ചാണക്യയുടെ പ്രവചനമാണ് ആകെ തെറ്റിയത്. ഇവർ ബി.െജ.പിക്ക് 135ഉം കോൺഗ്രസിന് 47 സീറ്റുമായിരുന്നു പ്രവചിച്ചത്. ബി.ജെ.പിക്ക് 115ഉം കോൺഗ്രസിന് 64 സീറ്റും ലഭിക്കുമെന്നായിരുന്നു ടൈംസ് നൗ, വി.എം.ആർ എക്സിറ്റ് പോൾ ഫലം. റിപ്പബ്ലിക്, ന്യൂസ് 18 ചാനലുകൾ സീവോട്ടറുമായി ചേർന്ന് നടത്തിയ സർവേയിൽ ബി.ജെ.പിക്ക് 108ഉം കോൺഗ്രസിന് 74ഉം സീറ്റായിരുന്നു പ്രവചിച്ചത്.
ഗുജറാത്തിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച വൈകീട്ട് അവസാനിച്ചപ്പോഴാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടത്. ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബി.ജെ.പി അധികാരത്തിലേറുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലം. ഗുജറാത്തിൽ ബി.ജെ.പിക്ക് വോട്ടുശതമാനം കുറയുമെങ്കിലും ഭരണം നിലനിർത്താനാവുമെന്നായിരുന്നു കൂടുതൽ പ്രവചനം. ബി.ജെ.പി 112 സീറ്റ് നേടുമെന്നായിരുന്നു എൻ.ഡി.ടി.വി എക്സിറ്റ് പോൾ ഫലം.
ഹിമാചലിലും ബി.െജ.പിക്ക് വൻവിജയമാണ് മിക്ക സർവേകളും പ്രവചിച്ചത്. ആകെ 68 സീറ്റിൽ 51 സീറ്റും ബി.ജെ.പി നേടുമെന്നായിരുന്നു ടൈംസ് നൗ- വി.എം.ആർ, സീ ന്യൂസ്- ആക്സിസ് എക്സിറ്റ് പോൾ പ്രവചനം. ടൈംസ് നൗ കോൺഗ്രസിന് 16ഉം സീ ന്യൂസ് 17ഉം സീറ്റാണ് കണക്കാക്കിയത്. ആജ്തക് ബി.ജെ.പിക്ക് 47-55 സീറ്റും കോൺഗ്രസിന് 20 വരെ സീറ്റുമാണ് പ്രവചിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.