ന്യൂഡൽഹി: ബംഗ്ലാദേശ്, യു.എ.ഇ, ഉറുഗ്വേ എന്നീ രാജ്യങ്ങളെ ബ്രിക്സ് വികസന ബാങ്കിലേക്ക് സ്വാഗതം ചെയ്ത് ഇന്ത്യ. വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗിയാണ് വിവിധ രാജ്യങ്ങളെ സ്വാഗതം ചെയ്തത്. പുതിയ രാജ്യങ്ങൾ എത്തുന്നതോടെ വികസ്വര രാജ്യങ്ങളെ ശക്തമായ ബാങ്കായി ബ്രിക്സ് ന്യു ഡെവലപ്മെന്റ് ബാങ്ക് മാറുമെന്ന് അരിന്ദം ബാഗി വ്യക്തമാക്കി.
2020 അവസാനത്തോടെയാണ് എൻ.ഡി.ബി ബോർഡ് ഓഫ് ഗവർണർ പുതിയ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് യു.എ.ഇ, ഉറുഗ്വേ, ബംഗ്ലാദേശ് എന്നിവരെ അംഗങ്ങളാക്കാൻ ധാരണയിലെത്തി. തുടർന്ന് ഈ രാജ്യങ്ങളെ ഔദ്യോഗികമായി അംഗങ്ങളാകാൻ ക്ഷണിച്ചുകൊണ്ടുള്ള കുറിപ്പും പുറത്തിറക്കി.
അടിസ്ഥാനസൗകര്യ വികസനം, സുസ്ഥിര വികസനം എന്നിവയിൽ പുതിയ അംഗങ്ങൾക്ക് സഹകരണം ഉറപ്പാക്കാൻ സാധിക്കുമെന്ന് എൻ.ഡി.ബി പ്രസിഡന്‍റ് മാർക്കോസ് ട്രോജ്യോ പറഞ്ഞു. ഘട്ടം ഘട്ടമായി ബാങ്കിലെ അംഗങ്ങളുടെ എണ്ണം ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.