അടിച്ചാൽ തിരിച്ചടിക്കും; വെടിയുണ്ടകളുടെ എണ്ണം നോക്കി​ല്ലെന്ന്​ രാജ്​നാഥ്​സിങ്​

ന്യൂഡൽഹി: ഒരു രാജ്യത്തേയും വെറുതെ ആക്രമിക്കില്ലെന്നും എന്നാൽ ഇന്ത്യക്കെതിരെ ആക്രമണത്തിന്​ മുതിർന്നാൽ ശക്​തമായി തിരിച്ചടിക്കുമെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി   രാജ്​നാഥ്​സിങ്​ .തിരിച്ചടിക്കു​േമ്പാൾ അവിടെ ബുള്ളറ്റി​െൻറ എണ്ണം നോക്കില്ല. രാജസ്ഥാന്‍ അതിര്‍ത്തിയിലെ മുനബാവോ ബി.എസ്.എഫ് ഔട്ട്‌പോസ്റ്റില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വസുദേവ കുടുംബകം (ലോകം ഒരു കുടുംബം) എന്നതാണ് നമ്മുടെ സംസ്‌കാരം. നാം മറ്റുള്ളവരുടെ ഭൂമി കൈയേറാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യ ആദ്യം വെടിയുതിര്‍ക്കില്ല. എന്നാല്‍ ആരെങ്കിലും ആക്രമിച്ചാല്‍ ട്രിഗര്‍ വലിച്ചശേഷം ബുള്ളറ്റുകളുടെ എണ്ണമെടുക്കാന്‍ നില്‍ക്കില്ലെന്ന്​ രാജ്‌നാഥ് സിങ് പറഞ്ഞു.

അതിര്‍ത്തിയിലുടനീളം ഫ്‌ളഡ്‌ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും അതിര്‍ത്തി വേലിക്ക് സമാന്തരമായി റോഡ് നിര്‍മിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. മിന്നലാക്രമണത്തി​െൻറ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.

Tags:    
News Summary - India Will Retaliate, 'Won't Count Bullets' If Attacked:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.