ഇന്ത്യ ജനത ഒറ്റക്കെട്ടായ്​ നിന്ന്​ വിജയം നേടും- പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ ഒന്നായി ജീവിച്ച്​ ഒരുമയോടെ വളർന്ന്​ ഒരുമിച്ച്​ പേരാടി വിജയം നേടുമെന്ന്​ പ്രധാനമന്ത്രി നരേ ന്ദ്രമോദി. തീവ്രവാദി ആക്രമണങ്ങളിലൂടെ ശത്രുക്കൾ നമ്മെ അസ്ഥിരപ്പെടുത്താനാണ്​ ശ്രമിക്കുന്നത്​. അവർ രാജ്യത്തെ വളർച്ചയെ തടസപ്പെടുത്തുകയാണ്​. രാജ്യം ഒറ്റക്കെട്ടായി നിന്ന്​ പാകിസ്​താ​​​െൻറ ഭീകര പ്രവർത്തനങ്ങളെ ചെറുക്കുമെ ന്നും മോദി പറഞ്ഞു. മെഗാ വീഡിയോ കോൺഫറൻസിൽ ബി.​ജെ.പി ബൂത്ത്​ പ്രവർത്തകരോട്​​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സംരക്ഷിക്കുന്ന ജവാൻമാരോട്​ നമ്മൾ കടപ്പെട്ടിരിക്കുന്നു. അവർ രാജ്യത്തിനായി പ്രവർത്തിക്കുന്നതുകൊണ്ടാണ്​ നമുക്ക്​ പുരോഗതിയുടെ പുതിയ തലങ്ങളിലെത്താൻ കഴിയുന്നത്​. എല്ലാ മേഖലകളിലും വിജയം നേടാൻ നമ്മൾ കഠിധാന്വാനം ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു.

പാക്​ അതിർത്തിയിൽ സംഘർഷം നിലനിൽക്കവെ ബി.​ജെ.പി പ്രവർത്തകരുമായുള്ള വീഡിയോ കോൺഫറൻസ്​ നടത്തിയ പ്രധാനമന്ത്രിക്കെതിരെ വൻ വിമർശനമാണ്​ ഉയരുന്നത്​. ​മോദി തെരഞ്ഞെടുപ്പ്​ പ്രചരണവുമായി മുന്നോട്ടുപോകുന്നത്​ പാകിസ്​താനിൽ പിടിയിലായ വിങ്​ കമാൻഡർ അഭിനന്ദനിനെ അടുത്ത 24-48 മണിക്കൂറിനുള്ളിൽ തിരിച്ചുകൊണ്ടുവരാനാകും എന്നതി​​െൻറ സൂചനയാണെന്ന്​ കരുതുന്നു. അല്ലാത്തപക്ഷം അദ്ദേഹം ഇക്കാ​ര്യത്തിൽ ശ്രദ്ധ പുലർത്തുന്നില്ലെന്ന്​ പറയേണ്ടിവരുമെന്ന്​ നാഷണൽ കോൺഫറനസ്​ നേതാവ്​ ഒമർ അബ്​ദുള്ള ട്വീറ്റ്​ ചെയ്​തു.

രാജ്യം അപകടാവസ്ഥയിലൂടെ കടന്നുപോവുകയാണ്​. പാകിസ്​താൻ പിടിച്ചുവെച്ച പൈലറ്റിനെ തിരികെ കൊണ്ടുവരണം. അദ്ദേഹം എവിടെയാണെന്നും ഏത്​ അവസ്ഥയിലിരിക്കുന്നുവെന്നും അറിയണം. എല്ലാവരും അദ്ദേഹത്തെ കുറിച്ച്​ വ്യാകുലപ്പെടുന്നു. എന്നാൽ പ്രധാനമന്ത്രി പാർട്ടിയിലെ ബൂത്ത്​ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനെ കുറിച്ചാണ്​ വേവലാതിപ്പെടുന്നതെന്ന്​ കോൺഗ്രസ്​ നേരത്തെ വിമർശിച്ചു.

വ്യോമാക്രമണങ്ങളുടെയും ഇന്ത്യൻ ​പൈലറ്റിനെ പാകിസ്​താൻ തടഞ്ഞുവെക്കുകയും ചെയ്​ത പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും ബി.ജെ.പിയും തെരഞ്ഞെടുപ്പ്​ പ്രചരണം നടത്തുകയാണെന്ന്​ ആം ആദ്​മി പാർട്ടിയും ആരോപിച്ചു.

Tags:    
News Summary - India Won't Stop at Any Cost- PM Modi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.