ന്യൂഡൽഹി: 1962 ലെ യുദ്ധത്തിൽനിന്ന് പാഠംപഠിച്ചുവെന്നും രാജ്യസുരക്ഷയുടെ കാര്യത്തിൽ ഏതു വെല്ലുവിളി നേരിടാനും ൈസന്യത്തിന് ശക്തിയുണ്ടെന്നും പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി.
സിക്കിം മേഖലയിലെ ഡോക്ലാമിൽ ഇരു രാജ്യങ്ങളുടെയും സൈനികർ മുഖാമുഖം നിൽക്കുന്ന പശ്ചാത്തലത്തിലാണ് ജെയ്റ്റ്ലിയുടെ പ്രസ്താവന.
1948ൽ പാകിസ്താൻ അധീനതയിലാക്കിയ ജമ്മു-കശ്മീരിെൻറ ഭാഗങ്ങൾ വീണ്ടെടുക്കുകയെന്നത് രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിെൻറ 75ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ചർച്ചക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി പല വെല്ലുവിളികളെയും നേരിട്ട രാജ്യം ഇപ്പോൾ ഏതുതരത്തിലുള്ള പ്രതിസന്ധികളെയും നേരിടാൻ സജ്ജമാണ്.
അയൽരാജ്യങ്ങളിൽനിന്ന് ഏതുതരത്തിലുള്ള ഭീഷണിയും നേരിടാനുള്ള ശക്തി ൈസന്യത്തിനുണ്ട്. 1962നെ അപേക്ഷിച്ച് 1965ലെയും 1971ലെയും യുദ്ധങ്ങളിൽ ഇന്ത്യ കൂടുതൽ ശക്തി പ്രകടിപ്പിച്ചു. 1962ൽ ഇന്ത്യക്കുമേൽ ചൈന യുദ്ധം അടിച്ചേൽപിക്കുകയായിരുന്നു. അതിൽ കനത്ത തിരിച്ചടിയാണ് നമുക്കുണ്ടായത്. എന്നാൽ, 1965ലും 1971ലും പാകിസ്താൻ നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യക്ക് വൻ വിജയം കൈവരിക്കാനായി.
ഭീകരത, മതം, രാഷ്ട്രീയം എന്നിവയുടെ പേരിലുള്ള ആക്രമണങ്ങളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്നത് പരമപ്രധാനമാണ്. ഇപ്പോൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരതയും ഇടതു തീവ്രവാദവുമാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.