കോവിഡിെൻറ പശ്ചാത്തലത്തിൽ ഗൾഫിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ മൂന്ന് യുദ്ധക്കപ്പലുകൾ സജ്ജം. നാവികസേനയും വ്യോമസേനയും ഒരുമിച്ചൊരു രക്ഷാദൗത്യത്തിനാണ് രാജ്യം ഒരുങ്ങുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക് കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും അടിയന്തര ഘട്ടത്തിൽ പുറപ്പെടാൻ തയാറായി കപ്പലുകൾ നിലയുറപ്പിച്ചുകഴ ിഞ്ഞു. മൂന്നു കപ്പലുകളിലായി ചുരുങ്ങിയത് 1,600 പ്രവാസികളെ നാട്ടിലെത്തിക്കാം. സാമൂഹിക അകലം ഉറപ്പാക്കിയുള്ള കണക്കാ ണിത്. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലാണ് ഇന്ത്യയിൽനിന്നുള്ള പ്രവാസ ികളിൽ 70 ശതമാനവുമുള്ളത്. തൊഴിൽവിസയുടെ കാലാവധി കഴിഞ്ഞതോ കഴിയാറായതോ ആയ കുടിയേറ്റ തൊഴിലാളികളെ രാജ്യത്തെ ത്തിക്കുന്നതിനാണ് മുൻഗണന.
ആറു രാജ്യങ്ങളിലെയും ഇന്ത്യൻ സ്ഥാനപതിമാർ ഇക്കാര്യത്തിലുള്ള നടപടിക്രമം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. ഡസൻകണക്കിന് യുദ്ധടാങ്കുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പലാണ് ഐ.എൻ.എസ് ജലാശ്വ. ഇതിനുപുറമെ മറ്റു രണ്ട് കപ്പലുകളുമുണ്ടാകും. പ്രവാസികൾക്കായി കപ്പലിൽ മാറ്റങ്ങൾ വരുത്തിയാണ് ദൗത്യത്തിന് പുറെപ്പടുക. സമ്പർക്കവിലക്ക് സൗകര്യവും ഡോക്ടർമാരുടെ സംഘവുമടക്കം കപ്പലിലുണ്ടാകും. യുദ്ധവേളയിൽ സേനാംഗങ്ങളെയും സേനാ ടാങ്കുകളെയും കടൽമാർഗം എത്തിക്കാനുള്ള കപ്പലുകളാണിവ.
അയൽരാജ്യങ്ങളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ അയക്കാനായി ഇന്ത്യ യുദ്ധക്കപ്പലുകൾ ഉപയോഗിച്ചിരുന്നു. കോവിഡ് രക്ഷാദൗത്യത്തിെൻറ ഭാഗമായി ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ തയാറെടുക്കുന്നത് ഇതാദ്യം. വിമാനമാർഗം ആളുകളെ എത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടാൽ, കേന്ദ്ര സർക്കാർ കപ്പലുകളെ നിയോഗിച്ചേക്കും. 1,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ജലാശ്വ. സാമൂഹിക അകലം ഉറപ്പാക്കേണ്ടതിനാൽ അത് 800 ആക്കി. മറ്റു രണ്ടു കപ്പലുകളിൽ 500 പേരെ വീതം എത്തിക്കാം. ഗൾഫിൽനിന്ന് കടൽമാർഗം കേരളത്തിലെത്താൻ നാലു ദിവസമെടുത്തേക്കും. ഇത്തരത്തിൽ നിരവധി ട്രിപ്പുകളാണ് വേണ്ടിവരുക. കേന്ദ്രസർക്കാറിെൻറ പച്ചക്കൊടി കിട്ടിയാേല ദൗത്യത്തിെൻറ അന്തിമ രൂപമാകൂ.
2011ൽ ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയിൽനിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ദൗത്യത്തിനായി (ഓപറേഷൻ സേഫ് ഹോംകമിങ്) ജലാശ്വയെ നിയോഗിച്ചിട്ടുണ്ട്. 2007ൽ അമേരിക്കയിൽനിന്ന് വാങ്ങിയ കപ്പലാണിത്. കോവിഡ് രോഗബാധയില്ലെന്ന് ഉറപ്പാക്കിയവരെ മാത്രമേ കപ്പലിൽ പ്രവേശിപ്പിക്കൂ. നാലു ദിവസത്തെ കടൽയാത്രക്ക് പുറപ്പെടുന്നവർ പൂർണ ആരോഗ്യമുള്ളവരുമാകണം. മുകൾതട്ടും തുറസ്സായ സ്ഥലങ്ങളുമാണ് പുരുഷന്മാർക്കുള്ളത്.
അതേസമയം, സ്ത്രീകൾക്കും വയോധികർക്കും കുട്ടികൾക്കും താഴത്തെ ഡെക്കുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. അതിനുള്ള മാറ്റങ്ങളെല്ലാം കപ്പലിൽ വരുത്തിക്കഴിഞ്ഞു. ആവശ്യത്തിന് മരുന്നുകളും ഭക്ഷണസാമഗ്രികളും കപ്പലിൽ സ്റ്റോക് ചെയ്തതായും നാവിക ഓഫിസർ വെളിപ്പെടുത്തി. ഒരാഴ്ച യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയാണ് കപ്പലുകളുടെ കിടപ്പ്. കൊച്ചിയിലും വിശാഖപട്ടണത്തും കാർവാറിലുമാണ് കപ്പലുകൾ സജ്ജമായിരിക്കുന്നത്.
വ്യോമസേനയും എയർ ഇന്ത്യയും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുകഴിഞ്ഞു. വ്യോമസേനയും നാവികസേനയും ചേർന്ന് ഗൾഫിൽനിന്ന് ഒരു ലക്ഷംേപരെ നാട്ടിലെത്തിക്കാനുള്ള ബൃഹദ്പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നൂറുപേരെ എത്തിക്കാവുന്ന വ്യോമസേന വിമാനങ്ങൾ ദൗത്യത്തിൽ പങ്കാളിയാകും. കൂടാതെ എയർ ഇന്ത്യ പ്രത്യേക വിമാനങ്ങളും ഇതിനായി ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.