പാക് അധീന കശ്മീരിലെ താമസക്കാരനെയും ലഷ്കർ ഗൈഡിനെയും സൈന്യം പിടികൂടി

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ നിന്ന് പാക് അധീന കശ്മീരിലെ താമസക്കാരനെയും ലഷ്കർ ഗൈഡിനെയും പിടികൂടി. വ്യാഴാഴ്ച വൈകുന്നേരത്തോടെ പൂഞ്ച് ജില്ലയിലെ ചക്കൻദാബാഗിന് സമീപത്തേക്ക് കടന്നതിന് പിന്നാലെയാണ് ഇവരെ ഇന്ത്യൻ സൈന്യം പിടികൂടിയത്. പിടികൂടിയവരെ പൂഞ്ച് പൊലീസിന് കൈമാറി.

ആഗസ്റ്റ് 12ന് പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ അതിർത്തി രക്ഷാസേനയുടെ വെടിവെപ്പിൽ ഒരു പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷമാണ് പുതിയ നുഴഞ്ഞുകയറ്റശ്രമം റിപ്പോർട്ട് ചെയ്തത്.

ജില്ലയിലെ ദാൽ ഗ്രാമത്തിൽ രാജ്യന്താര അതിർത്തി കടന്ന് വേലിക്ക് സമീപത്തേക്ക് ഒരാൾ നുഴഞ്ഞുകയറുന്നതായി ബി.എസ്.എഫ് കണ്ടെത്തി. ജവാൻമാർ തടയാൻ ശ്രമിച്ചെങ്കിലും നുഴഞ്ഞുകയറ്റക്കാരൻ അതിർത്തി വേലിക്ക് നേരെ നടന്നടുത്തു. മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്ന് നുഴഞ്ഞുകയറ്റക്കാരന് നേരെ സൈന്യം വെടിവെക്കുകയായിരുന്നു.

ജമ്മു കശ്മീരിലെ സാംബ സെക്ടറിലെ രാജ്യന്തര അതിർത്തി വഴി കടന്നുകയാന്‍ ശ്രമിച്ച പാക് നുഴഞ്ഞുകാരനെ ബി.എസ്.എഫ് വധിച്ചിരുന്നു. ഖോറ പോസ്റ്റിന് സമീപത്തെ ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടക്കാനാണ് നുഴഞ്ഞുകയറ്റക്കാരൻ ശ്രമിച്ചത്.

Tags:    
News Summary - Indian Army Nabs PoK Resident & Lashkar Guide In Jammu-Kashmir’s Poonch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.