ന്യൂഡൽഹി: പാകിസ്താനെതിരെ ആഞ്ഞടിച്ച് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി. ഭീകരവാദത്തിെൻറ നാഡീകേന്ദ്രമാണ് പാകിസ്താനെന്നും ഭീകര സംഘടനകൾക്ക് പാകിസ്താൻ സാമ്പത്തിക സഹായവും നേതൃത്വവും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''ഭീകരവാദത്തിെൻറ നാഡീകേന്ദ്രമാണ് പാകിസ്താനെന്നത് വളരെ നന്നായി അറിയാവുന്ന വസ്തുതയാണ്. ജമാത്ത് ഉദ് ദവ, ലഷ്കറെ ത്വയ്യിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദ്ദീൻ ഉൾപ്പെടെയുള്ള ഒട്ടേറെ അന്താരാഷ്ട്ര ഭീകരവാദ സംഘടനകളുടേയും ഭീകരവാദികളുടേയും വ്യക്തികളുടേയും വസതിയാണ് പാകിസ്താൻ.'' -തിരുമൂർത്തി പറഞ്ഞു. 40000ത്തോളം ഭീകരവാദികൾ രാജ്യത്തുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ഔദ്യോഗികമായി വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽ ഖ്വയിദ, ഐസിസ് പോലുള്ള ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായവും നേതൃത്വവും ലഭിക്കുന്നത് പാകിസ്താനിൽ നിന്നാണെന്ന് ഐസിസുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ 26ാമത് റിപ്പോർട്ട് ഉദ്ധരിച്ച് തിരുമൂർത്തി പറഞ്ഞു. ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രശ്നങ്ങളെ പാകിസ്താൻ അന്താരാഷ്ട്രവത്ക്കരിക്കുകയാണെന്നും അത് പുതിയ കാര്യമല്ലെന്നും അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.