ഐ.എൻ.എസ് ചെന്നൈ

കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പൽ നാവിക സേന മോചിപ്പിച്ചു; 21 ജീവനക്കാർ സുരക്ഷിതർ

ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ ചരക്കുകപ്പൽ ഇന്ത്യൻ നാവിക സേന കമാൻഡോ ഓപറേഷനിലൂടെ മോചിപ്പിച്ചു.

കപ്പലിൽ ഇറങ്ങിയ കമാൻഡോകൾ നൽകിയ മുന്നറിയിപ്പിനു പിന്നാലെ കടൽകൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. നാവികസേനയുടെ മറൈൻ കമാൻഡോകൾ (മാർകോസ്) യുദ്ധക്കപ്പലായ ഐ.എൻ.എസ് ചെന്നൈയിലാണ് ചരക്കുകപ്പലായ എം.വി ലില നുർഫോക്കിന് അടുത്തെത്തിയത്.

തുടർന്ന് ഹെലികോപ്റ്ററിലാണ് റാഞ്ചിയ കപ്പലിൽ കമാൻഡോകൾ ഇറങ്ങിയത്. സേനയുടെ വിമാനം വെള്ളിയാഴ്ച രാവിലെ മുതൽ കപ്പലിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ജനുവരി നാലിനാണ് കിഴക്കൻ സൊമാലിയൻ തീരത്തിന് 300 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് എം.വി ലില നുർഫോക് എന്ന ലൈബീരിയൻ ചരക്കുകപ്പൽ കടൽക്കൊള്ളക്കാരുടെ പിടിയിലായത്.

ആയുധധാരികളായ ആറോളം വരുന്ന സൊമാലിയൻ കടൽക്കൊള്ളക്കാർ കപ്പൽ റാഞ്ചിയെന്നാണ് വിവരം. ബ്രസീലിലെ പോർട്ട് ഡു അക്കോയിൽ നിന്ന് ബഹ്റൈനിലെ ഖലീഫ ബിൻ സൽമാനിലേക്ക് പോകുകയായിരുന്നു കപ്പൽ.

Tags:    
News Summary - Indian naval warship reaches hijacked vessel, issues warning to pirates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.