ന്യൂഡൽഹി: നാവികസേനക്കു വേണ്ടി 45,000 കോടി രൂപ ചെലവിൽ ആറ് ഡീസൽ-ഇലക്ട്രിക് അന്തർവാ ഹിനി നിർമിക്കുന്ന പദ്ധതി പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ ഉറ്റ സുഹൃത്ത് ഗൗതം അദാനി യുടെ കമ്പനിക്ക് നൽകാൻ നീക്കം. അദാനി ഡിഫൻസിന് അന്തർവാഹിനി നിർമാണത്തിൽ ഒരു പരി ചയവുമില്ല. പങ്കാളിത്ത പദ്ധതിപ്രകാരം നിർമിച്ചുനൽകുന്നതിന് കഴിഞ്ഞ ഏപ്രിലിലാണ് താൽപര്യപത്രം ക്ഷണിച്ചത്. നിർമാണവിഭാഗം കൺട്രോളറുടെ നേതൃത്വത്തിൽ നാവികസേന തുടർനടപടികൾക്ക് ഉന്നതതല സമിതി രൂപവത്കരിച്ചു.
അഞ്ചു കമ്പനികളാണ് താൽപര്യപത്രം നൽകിയത്. പൊതുമേഖല സ്ഥാപനമായ മസഗാവ് ഷിപ് ബിൽഡേഴ്സിനു പുറമെ എൽ ആൻഡ് ടി, റിലയൻസ് നേവൽ-എൻജിനീയറിങ് കമ്പനി, ഹിന്ദുസ്ഥാൻ ഷിപ്യാർഡ്, സംയുക്ത സംരംഭമായ അദാനി ഡിഫൻസ്-ഹിന്ദുസ്ഥാൻ ഷിപ്യാർഡ് എന്നിവയുടേതായിരുന്നു താൽപര്യപത്രങ്ങൾ.
സാങ്കേതിക മികവ് മുൻനിർത്തി മസഗാവ് ഡോക്കിനെയും എൽ ആൻഡ് ടിയേയുമാണ് ഉന്നതാധികാര സമിതി തിരഞ്ഞെടുത്തത്. എന്നാൽ, നാവികസേനയുടെ ഉന്നതാധികാര സമിതിയെ മറികടന്ന് അദാനി ഡിഫൻസിന് കരാർ നൽകാൻ പ്രതിരോധമന്ത്രാലയം ചരടുവലിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. പടക്കോപ്പുകൾ നിർമിക്കുന്നതിനും വാങ്ങുന്നതിനും പ്രത്യേക നടപടിച്ചട്ടം നിലവിലുണ്ട്.
ഇതിലെ വ്യവസ്ഥകൾ അട്ടിമറിച്ചാണ് സർക്കാർ നീങ്ങുന്നത്. നിർമാണ കമ്പനി പ്രത്യേകോദ്ദേശ്യ സംവിധാനം രൂപപ്പെടുത്തണമെന്ന് വ്യവസ്ഥയുള്ളപ്പോൾ, അദാനി ഡിഫൻസിന് അത്തരത്തിലൊന്നില്ല. വഴിവിട്ട നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും വിശദീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.