ഒട്ടാവ: കാനഡയിലെ സറേയിൽ 28കാരനായ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു. പഞ്ചാബ് ലുധിയാന സ്വദേശിയായ യുവരാജ് ഗോയലാണ് കൊല്ലപ്പെട്ടത്.
ജൂൺ ഏഴിന് രാവിലെ വീടിന് പുറത്തു വച്ചാണ് യുവരാജിന് നേരെ അക്രമികൾ വെടിയുതിർത്തത്. ജിമ്മിലെ വ്യായാമത്തിന് ശേഷം വീട്ടിലെത്തിയ യുവാവ് കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് വെടിവെച്ചത്. വെടിയേൽക്കുന്നതിന് തൊട്ടുമുമ്പ് യുവരാജ് അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തു. സറേ നിവാസികളായ മൻവീർ ബസ്റം (23), സാഹിബ് ബസ്ര (20), ഹർകിരത് ജുട്ടി (23), ഒന്‍റോറിയോയിൽ നിന്നുള്ള കെയ്‌ലോൺ ഫ്രാങ്കോയിസ് (20) എന്നിവരാണ് അറസ്റ്റിലായത്.
2019ലാണ് സ്റ്റുഡന്‍റ്സ് വിസയിൽ യുവരാജ് കാനഡയിലെത്തിയത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയായ സറേയിലെ ഒരു കാർ വിൽപന കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്ത് വരികയായിരുന്നു. യുവരാജിന് അടുത്തിടെ പെർമനന്‍റ് റെസിഡന്‍റ് വിസ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.