പാര്‍ലമെന്‍റ് സമ്മേളനം പാഴായി: ഒരുമാസം; ഒറ്റ ബില്‍; കോടികളുടെ പാഴ്ച്ചെലവ്

ന്യൂഡല്‍ഹി: നാട്ടുകാരുടെ നോട്ടുദുരിതം പാര്‍ലമെന്‍റിലും അലയടിച്ചപ്പോള്‍ ശീതകാല സമ്മേളനം ഏറക്കുറെ പൂര്‍ണമായും ഒലിച്ചുപോയി. ഒരുമാസം നീണ്ട സമ്മേളനത്തില്‍ ഇരുസഭകളിലും പാസാക്കാനായത് ഒരു ബില്‍ മാത്രം. ഭിന്നശേഷി വിഭാഗ അവകാശ ബില്ലിനുവേണ്ടി മാത്രമാണ് സഭയില്‍ സര്‍ക്കാറും പ്രതിപക്ഷവും രമ്യതയിലത്തെിയത്. അതും സമ്മേളനത്തിന്‍െറ അവസാനദിനങ്ങളില്‍. പ്രതിപക്ഷത്തിന്‍െറ ബഹളംമാത്രമല്ല, ഭരണപക്ഷംതന്നെ മുന്‍കൈയെടുത്തുണ്ടാക്കിയ ബഹളത്തില്‍ സഭാനടപടികള്‍ മുടങ്ങുന്ന അത്യപൂര്‍വ കാഴ്ചക്കും ശീതകാല സമ്മേളനം സാക്ഷിയായി. സഭയില്‍ സംസാരിക്കാന്‍ അനുവദിക്കില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആവര്‍ത്തിച്ച് പരാതിപ്പെട്ടു. പക്ഷേ, ചര്‍ച്ചക്കുള്ള സാഹചര്യമൊരുക്കാന്‍  ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്തതുമില്ല.

കാര്യമായൊന്നും ചെയ്യാതെ സഭ പിരിയുമ്പോള്‍ ജി.എസ്.ടി ഉള്‍പ്പെടെയുള്ള 60ലേറെ ബില്ലുകളാണ് പാര്‍ലമെന്‍റിന്‍െറ അംഗീകാരംകാത്ത് കിടക്കുന്നത്.തുടര്‍ച്ചയായ സ്തംഭനത്തില്‍ സഭയുടെ 97 മണിക്കൂറാണ് നഷ്ടമായത്. സഭ നടന്നത് വെറും 22 മണിക്കൂര്‍ മാത്രം. ഒരു മണിക്കൂര്‍ സഭാ നടത്തിപ്പിന് രണ്ടുകോടി ചെലവെന്നാണ് കണക്ക്.

 21 ദിവസത്തെ സിറ്റിങ്ങില്‍ ഏറക്കുറെ എല്ലാ ദിവസവും ഇരുസഭകളും ചേര്‍ന്ന് മിനിറ്റുകള്‍ക്കകം ബഹളത്തില്‍ മുങ്ങി പലകുറി നിര്‍ത്തിവെക്കുകയും അന്നേക്ക് പരിയുകയുമായിരുന്നു. നോട്ട് പ്രശ്നത്തില്‍ പ്രധാനമന്ത്രിയുടെ മറുപടിയായിരുന്നു ആദ്യഘട്ടത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്‍െറ ആവശ്യം. ഏതാനും ദിവസത്തെ ബഹളത്തിനൊടുവില്‍ പ്രധാനമന്ത്രി ചര്‍ച്ചയിലിടപെട്ട് സംസാരിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചുവെങ്കിലും നോട്ട് പ്രതിസന്ധി രൂക്ഷമാകുന്നത് തിരിച്ചറിഞ്ഞ് പ്രതിപക്ഷം അടവുമാറ്റി. ചര്‍ച്ച കേള്‍ക്കാന്‍ മുഴുവന്‍ സമയവും പ്രധാനമന്ത്രി സഭയില്‍ ഹാജരുണ്ടാകണമെന്ന ആവശ്യം പക്ഷേ, സര്‍ക്കാര്‍ തള്ളി.
 
ലോക്സഭയില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയെന്ന നിലപാടില്‍  കോണ്‍ഗ്രസ്, ടി.എം.സി, ഇടത് പാര്‍ട്ടികള്‍, എസ്.പി എന്നിവരെല്ലാം ഉറച്ചുനിന്നു. നോട്ടുവിഷയത്തില്‍ നിലപാടില്‍ ചാഞ്ചാട്ടം കാണിച്ച എന്‍.ഡി.എ ഘടകകക്ഷികളായ ശിവസേനയും അകാലിദളും മറുകണ്ടം ചാടുമോയെന്ന ഭീതിയാണ് മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടായിട്ടും ലോക്സഭയില്‍ വോട്ടിനില്ളെന്ന നിലപാടിലേക്ക് മോദിയെ എത്തിച്ചത്.

Tags:    
News Summary - indian parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.