ന്യൂഡൽഹി: ട്രെയിൻ നിരക്ക് വർധനക്ക് നിർദേശങ്ങളൊന്നുമില്ലെന്ന് റെയിൽവേ സഹമന്ത്രി രാജൻ ഗൊെഹെൻ ലോക്സഭയിൽ അറിയിച്ചു. തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകളിൽ പ്രേത്യക നിരക്ക് ഇൗടാക്കും. ഇവയിൽ രണ്ടാം ക്ലാസിൽ 10 ശതമാനവും മറ്റു ക്ലാസുകളിൽ 30 ശതമാനവും അധികം തുക ഇൗടാക്കും.
സുവിധ ട്രെയിനുകളിൽ ആദ്യം ബുക്ക് ചെയ്യുന്ന 20 ശതമാനം ബെർത്തുകൾക്ക് യാത്രക്കൂലി തത്ക്കാൽ നിരക്കിന് സമാനമായിരിക്കും. എന്നാൽ, തുടർന്നുള്ള ഒാരോ 20 ശതമാനം സീറ്റ്/ബെർത്തുകൾക്കും തത്ക്കാൽ നിരക്കിെൻറ പരമാവധി മൂന്നിരട്ടിവരെ ഘട്ടംഘട്ടമായി വർധിക്കും. പ്രവർത്തന ചെലവിെൻറ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള വർധനവുകൾ കാലാകാലങ്ങളിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വാതരോഗികൾക്ക് പ്രത്യേക േക്വാട്ടയോ നിരക്കിൽ ഇളവോ നൽകാനാവില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.