ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്ത് യാത്ര മുടങ്ങുന്നവർക്ക് പണം നഷ്ടമാവുമെന്ന ആശങ്കവേണ്ട. ഇത്തരം ടിക്കറ്റുകൾ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാമെന്ന് റെയിൽവേ. ടിക്കറ്റ് കൈമാറ്റത്തിന് ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് അപേക്ഷ നൽകണം. പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ ചീഫ് റിസർവേഷൻ സൂപ്പർവൈസർക്കാണ് ഇൗ രീതിയിൽ ടിക്കറ്റുകൾ മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിന് അധികാരമുള്ളത്. ടിക്കറ്റ് റിസർവ് ചെയ്തയാൾക്ക് മാതാവ്, പിതാവ്, സഹോദരങ്ങൾ, മക്കൾ, ഭാര്യ, ഭർത്താവ് എന്നിവർക്ക് കൈമാറാം.
വിവാഹസംഘത്തിെൻറ കൂെട സഞ്ചരിക്കുന്ന ആൾക്ക് റിസർവ് ചെയ്ത ടിക്കറ്റ് മറ്റൊരാൾക്ക് നൽകാം. അപേക്ഷ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വിവാഹസംഘത്തെ നയിക്കുന്ന ആളാണ് നൽകേണ്ടത്. സർക്കാർ ജീവനക്കാരനും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും റിസർവ് ചെയ്ത ടിക്കറ്റ് മറ്റൊരാൾക്ക് നൽകാം. ഇൗ ടിക്കറ്റിൽ ഇതേ സ്ഥാപനത്തിലെ വിദ്യാർഥിക്ക് യാത്രചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.