ന്യൂഡല്‍ഹി: ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിെൻറ ആദ്യഘട്ട പരീക്ഷണം സുരക്ഷിതമെന്ന് റിപ്പോർട്ട്. പരീക്ഷണത്തിൽ പങ്കെടുത്തവരിൽ വിപരീതഫലമൊന്നും കാണപ്പെട്ടില്ലെന്നും വാക്സിൻ സുരക്ഷിതമാണെന്നും റോഹ്തക്ക് പി.ജി.ഐയില്‍ വാക്സിൻ പരീക്ഷണത്തിന് നേതൃത്വം നൽകുന്ന സവിത വർമയും ഡൽഹി എയിംസിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സഞ്ജയ് റായും വ്യക്തമാക്കി.
12 സംസ്ഥാനങ്ങളിലായി 375 വളൻറിയർമാരിലാണ് വാക്സിൻ പരീക്ഷിക്കുന്നത്. അടുത്ത ഡോസ് നൽകിയതിനുശേഷം എത്രത്തോളം ഫലപ്രദമാണെന്ന് അറിയാൻ കഴിയുമെന്നും ഇതിനായി സന്നദ്ധരായവരുടെ സാമ്പ്ൾ ശേഖരിച്ചുതുടങ്ങിയതായും സവിത വർമ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.