മാലദ്വീപിൽ നിന്നുള്ളവരിൽ ഗർഭിണികളും കുട്ടികളും 

ന്യൂഡൽഹി: കോവിഡ്​ വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ നിയന്ത്രണങ്ങൾ മൂലം മാലദ്വീപിൽ കുടുങ്ങിയ 698 ഇന്ത്യക്കാർ നാവിക സേനയുടെ കപ്പൽമാർഗം യാത്ര തിരിച്ചു. മാലദ്വീപിൽ നിന്ന്​ കപ്പൽമാർഗം കൊച്ചിയിലെത്തുന്നവരിൽ നിരവധി ഗർഭിണികളും കുട്ടികളുമുണ്ടെന്ന്​ നാവിക സേന വക്​താവ്​ പറഞ്ഞു. 

മാലിയിൽ നിന്നുള്ള ആദ്യ കപ്പൽ ജലാശ്വ നാളെ ​കൊച്ചിയിലെത്തുമെന്നാണ്​ കരുതുന്നത്​. 

നാവിക സേനയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമുദ്രസേതുവി​​െൻറ ഭാഗമായി, ഐ.എൻ.എസ്​ ജലാശ്വ, ഐ.എൻ.എസ്​ മഗർ എന്നീ കപ്പലുകളിലായാണ്​ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതെന്ന്​ സേനാ വക്​താവ്​ ട്വീറ്റ്​ ചെയ്​തു. 

അവശേഷിക്കുന്ന 200 യാത്രക്കാരുമായി ഐ.എൻ.എസ്​ മഗർ ഞായറാഴ്​ച യാത്ര തിരിക്കും.

Tags:    
News Summary - Indians Stranded In Maldives -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.